Cricket

സീസണിലുടനീളം ഒരുപാട് പോസീറ്റിവ് കാര്യങ്ങള്‍ സംഭവിച്ചു!! പുറത്തായതില്‍ ആരാധകരോട് മാപ്പ് ചോദിച്ച് സാം കറന്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ പഞ്ചാബ് കിംഗ്‌സ് തോല്‍വി വഴങ്ങിയിരുന്നു.

60 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. ജയത്തോടെ ആര്‍സിബി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇതോടെ അവസാനിക്കുകയും ചെയ്തു.

തോല്‍വിയില്‍ വലിയ നിരാശയുണ്ടെന്ന് തുറന്നു പറയുകയാണ് പഞ്ചാബ് നായകന്‍ സാം കറന്‍.’പരാജയം വഴങ്ങിയതില്‍ നിരാശയുണ്ട്. മനോഹരമായ വിജയങ്ങളും റെക്കോര്‍ഡ് റണ്‍ ചേസുകളും ഞങ്ങള്‍ക്കുണ്ടായിരുന്നു.

എന്നാല്‍ ആരാധകരെ നിരാശരാക്കിയതില്‍ ഞങ്ങള്‍ മാപ്പുപറയുന്നു. ഞങ്ങളുടെ പോരാട്ടം തുടരും. ഉയര്‍ച്ച താഴ്ച്ചകള്‍ കഠിനമായിരുന്നു. ഇതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പരിശ്രമിക്കേണ്ടിയിരിക്കുന്നു’, സാം കറന്‍ പറയുന്നു.

സീസണിലുടനീളം ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ സംഭവിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ പ്ലേ ഓഫിലെത്താനായില്ല. ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

ഞങ്ങള്‍ തലയുയര്‍ത്തിയാണ് മടങ്ങുന്നത്. മികച്ച താരങ്ങളുള്ള ഒരു ടീമിനെ നയിക്കുന്നത് ഞാന്‍ നന്നായി ആസ്വദിച്ചു’,
ഇംഗ്ലീഷ് താരം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ ഇനി വെറും രണ്ടു മത്സരങ്ങള്‍ മാത്രമാണ് പഞ്ചാബിന് അവശേഷിക്കുന്നത്. നിലവില്‍ എട്ടു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം. സീസണിന്റെ തുടക്കത്തില്‍ ക്യാപ്റ്റനായിരുന്ന ശിഖര്‍ ധവാനെ മാറ്റിയതിനു ശേഷമാണ് സാം കറനെ പഞ്ചാബ് ക്യാപ്റ്റനാക്കിയത്.

താരത്തിന്റെ കീഴില്‍ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. കൊല്‍ക്കത്തയ്‌ക്കെതിരായ റെക്കോഡ് റണ്‍ചേസ് ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ ഉള്‍പ്പെടെയാണിത്.

പല മത്സരങ്ങളും അവസാന നിമിഷം പരാജയപ്പെട്ടത് പഞ്ചാബിന് തിരിച്ചടിയായി.

Related Articles

Back to top button