Cricket

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി!! രാജസ്ഥാന്റെ മത്സരങ്ങളുമായി ബന്ധപ്പെട്ട് നാലു പേര്‍ പിടിയില്‍

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി വിവാദം. രാജസ്ഥാന്‍ റോയല്‍സിന്റെ കോര്‍പ്പറേറ്റ് ബോക്സില്‍ സംശയകരമായി കണ്ട വാതുവയ്പുകാരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് പുറത്താക്കി.

രാജസ്ഥാന്റെ രണ്ടു മത്സരങ്ങളില്‍ വാതുവയ്പ്പ് നടന്നതായാണ് വിവരം. ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ മാര്‍ച്ച് 28ന് ജയ്പൂരില്‍ നടന്ന മത്സരത്തിലും ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡെയില്‍ നടന്ന മത്സരത്തിലുമാണ് സംഭവം നടന്നതെന്ന് ബിസിസിഐ വ്യക്തമാക്കി.

നാല് വാതുവയ്പുകാരെയും മുംബൈ പോലീസിന് കൈമാറി. ഡ്രസിംഗ് റൂമിനടുത്താണ് കോര്‍പ്പറേറ്റ് ബോക്സ് എന്നതിനാല്‍ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

രണ്ടു മത്സരത്തിലും രാജസ്ഥാന്‍ വിജയിച്ചിരുന്നു. മുംബൈക്കെതിരെ ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 54 റണ്‍സുമായി പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്റെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ അനായാസം മറികടന്നത്.

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 നേടിയപ്പോള്‍ ഡല്‍ഹിയുടെ മറുപടി അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 173ല്‍ ഒതുങ്ങി.

Related Articles

Back to top button