Cricket

ട്വന്റി20 ലോകകപ്പ് നേടിയാല്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വമ്പന്‍ ലോട്ടറി!! സംഭവം ഇങ്ങനെ

അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ചാമ്പ്യന്മാരായാല്‍ പാക്കിസ്ഥാന്‍ ടീമംഗങ്ങളെ കാത്തിരിക്കുന്നത് വന്‍ പാരിതോഷികം.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരങ്ങള്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്തത്. പി.സി.ബി. ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി താരങ്ങള്‍ക്കൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

ലോകകപ്പിന് മുന്നോടിയായി അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരേ ട്വന്റി20 പരമ്പര കളിക്കാന്‍ ഇന്ന് രാത്രി പാക്കിസ്ഥാന്‍ ടീം വിദേശത്തേക്ക് പറക്കാനിരിക്കെയാണ്പുറപ്പെടാനിരിക്കെയാണ് നഖ്വി താരങ്ങളെ കണ്ടത്.

ലോകകപ്പ് ജയിച്ചാല്‍ ഓരോ താരങ്ങള്‍ക്കും ഒരു ലക്ഷം യു.എസ് ഡോളര്‍ വീതം നല്‍കും എന്നാണ് പ്രഖ്യാപനം. ഏകദേശം 2.78 കോടി പാക്കിസ്ഥാന്‍ രൂപ വരുമിത്.

കപ്പുയര്‍ത്തുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമ്മാനത്തുകയ്ക്ക് പ്രസക്തിയില്ലെന്നും ടീം പാകിസ്താന്‍ പതാക ഉയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും നഖ്വി പറഞ്ഞു.

എല്ലാവരും പാകിസ്താനുവേണ്ടി കളിക്കണമെന്നും ദൈവാനുഗ്രഹത്താല്‍ ടീം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാബര്‍ അസമാണ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെ നയിക്കുന്നത്. ജൂണ്‍ ഒമ്പതിനാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

Related Articles

Back to top button