Football

ഏഷ്യാകപ്പ് ഫുട്‌ബോള്‍ ഇന്ത്യയിലെത്താന്‍ സാധ്യത തെളിയുന്നു; വെല്ലുവിളി സൗദി!

2027 ഏഷ്യാ കപ്പിന് അതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്കും അവസരം ലഭിച്ചേക്കും. ഇന്ത്യയുടേയും സൗദി അറേബ്യയുടേയും ബിഡ് ടൂര്‍ണമെന്റിനായി ഏഎഫ്‌സി എക്‌സിക്യൂട്ടീവ് സമിതി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ഈ രണ്ടു രാജ്യങ്ങള്‍ മാത്രമാണ് 2027 നായിട്ട് ബിഡ് ചെയ്തിരിക്കുന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന എഎഫ്‌സി കോണ്‍ഗ്രസില്‍ അതിഥേയ രാജ്യത്തെ പ്രഖ്യാപിക്കും.

അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി നടത്തിയതിന്റെ ആനുകൂല്യം ഇന്ത്യയ്ക്ക് ഉണ്ട്. സൗദി അറേബ്യ ഇപ്പോള്‍ തന്നെ ഫുട്‌ബോള്‍ ശക്തിയായതിനാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ച്ച എത്തിക്കാന്‍ എഎഫ്‌സി തീരുമാനിച്ചാല്‍ ഇന്ത്യയ്ക്ക് നറുക്കു വീഴും.

അതേസമയം 2023 ലെ ഏഷ്യാ കപ്പ് ഫുട്‌ബോളിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും. ചൈന പിന്മാറിയതിനെത്തുടര്‍ന്നാണ് ഏഷ്യാ കപ്പും ഖത്തറിലേക്ക് മാറ്റുന്നത്. ഇക്കാര്യത്തില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേന്‍ തീരുമാനം പ്രഖ്യാപിച്ചു. ഖത്തറിന് പുറമെ ദക്ഷിണ കൊറിയ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളും ഏഷ്യാ കപ്പ് ആതിഥേയത്വത്തിന് ശ്രമിച്ചിരുന്നു.

അടുത്തവര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി ഏഷ്യാ കപ്പ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ ഒന്നുകില്‍ അടുത്ത വര്‍ഷം അവസാനമോ അല്ലെങ്കില്‍ 2024 ആദ്യമോ ആയി ഏഷ്യാ കപ്പ് അരങ്ങേറുമെന്നാണ് സൂചന. ഇന്ത്യ ഏഷ്യാകപ്പിന് യോഗ്യത നേടിയിരുന്നു. ഏഷ്യയിലെ ഫുട്‌ബോള്‍ ശക്തികള്‍ നേര്‍ക്കുനേര്‍ വരുന്ന ഏഷ്യാകപ്പിന്റെ പ്രസക്തി ഓരോ വര്‍ഷം കഴിയുന്തോറും ഉയരുകയാണ്.

Related Articles

Back to top button