CricketIPL

മിന്നല്‍ സംവിധായകനൊപ്പം കേരളത്തിന്റെ മിന്നും താരം സഞ്ജു

മിന്നല്‍ സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇരുവരുടേയും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നതാണ് മറ്റൊരു കാര്യം.
മിന്നല്‍ പ്രകടനങ്ങള്‍ പ്രതീക്ഷിക്കാമോ എന്നാണ് ചിത്രത്തിന് ആരാധകരുടെ പ്രധാന ചോദ്യം.

‘Fun times with Minnal coach Basil Joseph. Stay tuned for some action..’ എന്നാണ് ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു കുറിച്ചത്. മിന്നല്‍ സഞ്ജുവാകാനുള്ള ശ്രമത്തിലാണോ എന്നും ചിലര്‍ ചോദിക്കുന്നു. ബോള്‍ മുകളിലേയ്ക്കിടുന്ന ബേസിലും ബാറ്റ് പിടിച്ചുകൊണ്ട് നില്‍ക്കുന്ന സഞ്ജുവുമാണ് ചിത്രത്തിലുള്ളത്.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു വരുന്ന സീസണിലും അവിടെ തുടരും. 14 കോടി രൂപയാണ് സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സ് വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം. കഴിഞ്ഞ സീസണില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറിയും ഉള്‍പ്പെട 484 റണ്‍സ് സഞ്ജു സാംസണ്‍ നേടിയിരുന്നു.

Related Articles

Leave a Reply

Back to top button