Cricket

ഹാര്‍ദ്ദിക് ക്യാപ്റ്റനോ ? വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദ്ദിക് പാണ്ഡ്യക്കാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു 15 കോടി മുടക്കി ഹാര്‍ദ്ദിക്കിനെ ടീം ഒപ്പം കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹാര്‍ദ്ദികിനെ നായക സ്ഥാനത്തേയ്ക്ക് പരിഗണിച്ചതിനെതിരെ മുന്‍ ഇന്ത്യന്‍ താരം രംഗത്ത് വന്നിരിക്കുകയാണ്.

അവനെ നായകനാക്കുന്ന ചൂതാട്ടമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പ്രതികരണം. അദ്ദേഹത്തെ ഇതുവരെ ആഭ്യന്തര ടീമുകളുടെ പോലും നായകനായി പരിഗണിച്ചിട്ടില്ലെന്നും പിന്നെയെങ്ങെനെ ഇത് സംഭവിച്ചുവെന്നും ആകാശ് ചോപ്ര ചോദിച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കുന്നത് വിത്യസ്തമായ ഒരു പരീക്ഷണമായിരിക്കുമെന്നും അദ്ദഹം പറഞ്ഞു. പാണ്ഡ്യയുടെ ഫിറ്റ്‌നസിനെക്കുറിച്ച് സംശയങ്ങളുണ്ടെന്നും ബോള്‍ ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button