Cricket

ദക്ഷിണാഫ്രിക്ക ഇല്ലാത്ത ലോകകപ്പിന് സാധ്യത തെളിയുന്നു?

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും തോറ്റതോടെ ദക്ഷിണാഫ്രിക്കയുടെ ഏകദിന ലോകകപ്പ് പങ്കാളിത്തത്തില്‍ ആശങ്ക. ഐസിസി വേള്‍ഡ് സൂപ്പര്‍ ലീഗില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ആദ്യ എട്ടു സ്ഥാനത്തുള്ള ടീമുകള്‍ക്കാണ് ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക.

നിലവിലെ അവസ്ഥയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത കിട്ടാനുള്ള സാധ്യത വിരളമാണ്. 16 കളികള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോഴുള്ളത് വെറും 59 പോയിന്റാണുള്ളത്. ആദ്യ എട്ടില്‍ ഉള്‍പ്പെടാന്‍ പറ്റിയില്ലെങ്കില്‍ യോഗ്യത റൗണ്ട് കളിക്കേണ്ടി വരും. അതത്ര എളുപ്പമല്ല താനും. ശ്രീലങ്കയും അയര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള ടീമുകള്‍ യോഗ്യത റൗണ്ടില്‍ ഉണ്ടാകും.

വെറും രണ്ട് ടീമിനു മാത്രമാണ് യോഗ്യത കളിച്ച് പ്രധാന ടൂര്‍ണമെന്റിലേക്ക് എത്താന്‍ സാധിക്കുക. ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പം മറ്റ് മികച്ച ടീമുകള്‍ യോഗ്യത റൗണ്ടിലുള്ളത് അവരുടെ സാധ്യതകള്‍ തുലാസിലാക്കുന്നു. പുതിയതായി തുടങ്ങുന്ന ദക്ഷിണാഫ്രിക്ക ടി20യ്ക്കു വേണ്ടി ഓസ്‌ട്രേലിയയുമായുള്ള വേള്‍ഡ് സൂപ്പര്‍ ലീഗ് പരമ്പര അവര്‍ വേണ്ടെന്ന് വച്ചിരുന്നു. ഇതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്.

അടുത്തിടെ നടന്ന പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ദക്ഷിണാഫ്രിക്ക വളരെ പെട്ടെന്നാണ് തിരിച്ചടികള്‍ നേരിട്ട് പിന്നിലേക്ക് പോയത്. നായകന്‍ ടെംബോ ബവുമയുടെ ക്യാപ്റ്റന്‍ സ്ഥാനവും ഈ തോല്‍വിയോടെ പ്രതിസന്ധിയിലായിട്ടുണ്ട്.

Related Articles

Back to top button