Cricket

പരിഹസിച്ചവര്‍ക്ക് ബാറ്റിലും പന്തിലും റിയാന്‍ പരാഗിന്റെ ചുട്ടമറുപടി!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം പരിഹാസം നേരിടേണ്ടി വന്ന താരങ്ങളിലൊരാളാണ് റിയാന്‍ പരാഗ്. രാജസ്ഥാന്‍ റോയല്‍സ് ഈ യുവതാരത്തിന് നിരന്തരം അവസരങ്ങള്‍ നല്‍കുന്നതും അവയൊന്നും ഫലപ്രദമായി വിനിയോഗിക്കാന്‍ പരാഗിന് സാധിക്കാത്തതുമായിരുന്നു കാരണം.

കേവലം 20 വയസ് മാത്രമുള്ള ഈ യുവതാരം ഇപ്പോള്‍ തനിക്കെതിരേ പരിഹാസം ചൊരിഞ്ഞവര്‍ക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും മറുപടി നല്‍കിയിരിക്കുകയാണ് മുഷ്താഖ് അലി ട്രോഫിയില്‍. അസാമിനായി തകര്‍ത്തു കളിക്കുന്ന പരാഗ് ഇതുവരെ സ്‌കോര്‍ ചെയ്തത് ഇപ്രകാരമാണ്- 19, 28*, 28, 52*, 49*, 2. ഈ സ്‌കോറിംഗില്‍ പലതും അതിവേഗ ഇന്നിംഗ്‌സുകളുമാണ്.

പന്തുകൊണ്ടും താരം മോശമാക്കിയില്ല. ആറു കളിയില്‍ നിന്നും നേടിയത് ആറു വിക്കറ്റുകളാണ്. ചില മല്‍സരങ്ങളില്‍ പവര്‍പ്ലേയിലാണ് പന്തെറിഞ്ഞതും. അസാമിനെ മുന്നോട്ടു നയിക്കുന്നതും പരാഗിന്റെ തകര്‍പ്പന്‍ ഫോമാണ്. രാജസ്ഥാന്‍ റോയല്‍സ് പരാഗിന് തുടര്‍ച്ചയായി അവസരം നല്‍കുന്നതിന് കാരണം താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞതു കൊണ്ട് തന്നെയാണ്.

ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവ നല്‍കാന്‍ ശേഷിയുള്ള താരമാണ് പരാഗ്. പറന്നു ഫീല്‍ഡ് ചെയ്യുന്ന പരാഗിന്റെ പ്രകടനങ്ങള്‍ ഐപിഎല്‍ കണ്ടവരാരും മറക്കില്ല. സയിദ് മുഷ്താഖ് അലി ട്രോഫി പരാഗിന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button