Cricket

ഒരോവറില്‍ 7 സിക്‌സറുകള്‍!! 43 റണ്‍സ്; റിതുരാജ് ഞെട്ടിച്ചു!

ലിസ്റ്റ് എ ക്രിക്കറ്റില്‍ മറ്റൊരു വലിയ റിക്കാര്‍ഡുമായി ഇന്ത്യന്‍ താരം റിതുരാജ് ഗെയ്ക്ക്‌വാദ്. വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് മുംബൈയ്ക്കായി ഉത്തര്‍പ്രദേശിനെതിരേ റിക്കാര്‍ഡ് അടിച്ചു കൂട്ടിയത്. നാല്‍പത്തൊമ്പതാം ഓവറില്‍ 7 സിക്‌സറടക്കം 43 റണ്‍സാണ് റിതുരാജ് അടിച്ചെടുത്തത്.

ശിവ സിംഗിനെ ഏഴ് സിക്‌സുകള്‍ക്ക് പായിച്ച് റിതുരാജ് തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കി. 159 പന്തില്‍ 220 റണ്‍സ് നേടിയ റുതുരാജ് 10 ഫോറും 16 സിക്‌സും ആണ് നേടിയത്. അങ്കിത് ഭാവനെയും കാസിയും 37 റണ്‍സ് വീതം നേടി. ഉത്തര്‍ പ്രദേശിനായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റ് നേടി.

49 മത്തെ ഓവര്‍ തുടങ്ങുമ്പോള്‍ അഞ്ചുവിക്കറ്റിന് 272 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. ഈ ഓവര്‍ കഴിഞ്ഞതോടെ സ്‌കോര്‍ അഞ്ചിന് 315 റണ്‍സിലെത്തി. ഒരോവറില്‍ 7 സിക്‌സറുകള്‍ നേടിയ റിക്കാര്‍ഡില്‍ മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട്. ജോ കാര്‍ട്ടര്‍ ബ്രെറ്റ് ഹാംപ്ടണ്‍, വില്യം ലുഡിക് എന്നിവരാണ് മറ്റ് മൂന്നുപേര്‍.

159 പന്തില്‍ 220 റണ്‍സ് നേടിയ റിതുരാജിന്റെ ഇന്നിംഗ്‌സില്‍ 16 സിക്‌സറുകളുണ്ട്. ഇന്ത്യന്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ പിറന്ന 39മത്തെ ലിസ്റ്റ് എ ഡബിള്‍ സെഞ്ചുറിയാണ് റിതുരാജ് നേടിയത്. കഴിഞ്ഞയാഴ്ച്ച തമിഴ്‌നാടിനായി എന്‍. ജഗദീശന്‍ നേടിയ 277 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Related Articles

Back to top button