Cricket

പാണ്ഡ്യയ്ക്ക് അപൂര്‍വ റിക്കാര്‍ഡ്; ഇന്ത്യക്കാരില്‍ ആദ്യം!!

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ട്വന്റി-20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ അപൂര്‍വ റിക്കാര്‍ഡ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ഹാര്‍ദിക്കിന് തന്നെയാണ്. ഇന്ത്യയ്ക്കായി കുട്ടിക്രിക്കറ്റില്‍ 1,000 റണ്‍സും 50 ലേറെ വിക്കറ്റും നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഓള്‍റൗണ്ടറെ തേടിയെത്തിയത്.

സമീപഭാവിയില്‍ മറ്റൊരു ഇന്ത്യന്‍ താരം ഈ റിക്കാര്‍ഡ് മറികടക്കാന്‍ ഒരു സാധ്യതയുമില്ല. നല്ലൊരു ഓള്‍റൗണ്ടര്‍ ഇന്ത്യയില്‍ വേറെ ഇല്ലെന്നത് തന്നെ കാരണം. ഇന്ന് പാക്കിസ്ഥാനെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിക്കാന്‍ പാണ്ഡ്യയ്ക്ക് കഴിഞ്ഞു. പാണ്ഡ്യ നേടിയ വിക്കറ്റുകള്‍ പാക്കിസ്ഥാനെ വലിയ സ്‌കോറിലേക്ക് എത്തുന്നത് തടയാന്‍ ഇടയാക്കി.

നാലു വിക്കറ്റ് നഷ്ടപ്പെട്ട് വലിയ തോല്‍വിയിലേക്ക് നീങ്ങിയ ഇന്ത്യയെ വിരാടിനൊപ്പം ചേര്‍ന്ന് ചരിത്ര ജയത്തിലേക്ക് കൊണ്ടു വന്നതും ഹര്‍ദിക്കിന്റെ സാന്നിധ്യമാണ്. ഇന്ന് ലോകക്രിക്കറ്റിലെ എണ്ണം പറഞ്ഞ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലാണ് ഹര്‍ദിക്കിന്റെ സ്ഥാനം. ഈ ലോകകപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കും ഹര്‍ദിക്കിന്റെ പ്രകടനത്തെ കൂടി ആശ്രയിച്ചാകും.

Related Articles

Back to top button