Cricket

സഞ്ജുവും രാഹുലും കിഷനുമില്ല !! വിക്കറ്റ് കീപ്പറായി അയാള്‍; ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്ത് പത്താന്‍

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത മാസം പ്രഖ്യാപിക്കുമെന്നിരിക്കെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ലോകകപ്പിനുള്ള ടീമിനെ തന്റേതായ വീക്ഷണത്തില്‍ തെരഞ്ഞെടുത്തിരുന്നു.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോഹ്ലിയുമുണ്ട്. റണ്‍ നേടുന്നുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം നേടുന്ന കോഹ്‌ലിയെ ട്വന്റി20 ലോകകപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായായിരുന്നു.

എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് ചാര്‍ട്ടില്‍ ഒന്നാമതെത്തി ആര്‍സിബി താരം ഒരു വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. സാമാന്യം തരക്കേടില്ലാത്ത സ്‌ട്രൈക്ക് റേറ്റുമുണ്ട്.

സീസണിലെ ആദ്യ മത്സരങ്ങളില്‍ പരാജയമായതിനു ശേഷം കളിച്ച അവസാന മത്സരത്തില്‍ സെഞ്ചുറിയോടെ ഫോമിലേക്കുയര്‍ന്ന യശസ്വി ജയ്‌സ്വാളിനെയും ഇര്‍ഫാന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ബാക്കപ്പ് ഓപ്പണറായി ശുഭ്മാന്‍ ഗില്ലും പത്താന്റെ ടീമില്‍ ഇടംപിടിച്ചു. എംഐ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ഇര്‍ഫാന്‍ പത്താന്റെ ടീമില്‍ ഇടം നേടി.

ഹാര്‍ദിക് ഈ സീസണില്‍ ബാറ്റിംഗിലും ബൗളിംഗിലും നായക മികവിലും ഒന്നും ഇതുവരെ തിളങ്ങിയിട്ടില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

മറ്റൊരു ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടറായി ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം ഈ സീസണില്‍ നടത്തുന്ന ശിവം ദുബൈയെ പത്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്റിംഗില്‍ തിളങ്ങുന്നുണ്ടെങ്കിലും താരം ബൗള്‍ ചെയ്യുന്നില്ല എന്നത് പ്രശ്‌നമാണ്.

രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്നര്‍മാരുടെ റോളില്‍ പത്താന്റെ ടീമില്‍ ഇടം കണ്ടെത്തി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍.

അതേസമയം സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഒഴിവാക്കിയ പത്താന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത് ഋഷഭ് പന്തിനെയാണ്. നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതുള്ള പന്ത് വിക്കറ്റിനു പിന്നിലും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

ടി20 ലോകകപ്പിനുള്ള ഇര്‍ഫാന്‍ പത്താന്റെ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് സിംഗ്, സിറാജ്, മുഹമ്മദ് ബുംറ ശുഭ്മാന്‍ ഗില്‍.

Related Articles

Back to top button