Cricket

മഴയെ അതിജീവിച്ച് വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് !! സ്‌കോട്ട്‌ലന്‍ഡ് ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ പണിപാളും

സൂപ്പര്‍എട്ട് സാധ്യതയ്ക്ക് മുമ്പില്‍ വില്ലനായി ആദ്യം എത്തിയ മഴയെയും പിന്നീട് നമീബിയയെയും തോല്‍പ്പിച്ച ഇംഗ്ലണ്ട് നേടിയത് മിന്നുന്ന വിജയമാണ്.

ഇംഗ്ലണ്ട്-നമീബിയ മത്സരത്തിനു മുമ്പെ മഴയെത്തിയതോടെ ഇംഗ്ലണ്ട് ആരാധകരുടെ നെഞ്ച് തകര്‍ന്നു. എന്നാല്‍ അവരുടെ പ്രാര്‍ഥന ഫലിച്ചതോടെ മഴ ശമിക്കുകയും കളി പത്തോവറായി പുനര്‍നിര്‍ണയിക്കുകയുമായിരുന്നു.

നിശ്ചിത പത്തോവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 122 റണ്‍സ് റണ്‍സ് നേടിയപ്പോള്‍ നമീബിയയുടെ ഇന്നിംഗ്‌സ് പത്തോവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 84ല്‍ അവസാനിച്ചു. മഴനിയമപ്രകാരം ഇംഗ്ലണ്ടിന് 41 റണ്‍സ് വിജയം.

അന്റ്വിഗയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ മഴ കളി കൊണ്ടു പോകുമെന്ന് ആദ്യം കരുതിയെങ്കിലും മഴ ശമിച്ചതോടെ ആരാധകര്‍ക്കും ഇംഗ്ലണ്ടിനും ഒരേപോലെ ശ്വാസം വീണു.

ടോസ് നേടിയ നമീബിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ തന്നെ നമീബിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് എത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട്(11), ജോസ് ബട്‌ലര്‍(0) എന്നിവര്‍ പുറത്ത്.

എന്നാല്‍ പിന്നീട് വന്നവരെല്ലാം കളമറിഞ്ഞു കളിച്ചപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക് എത്തുകയായിരുന്നു. ഹാരി ബ്രൂക്ക്(20 പന്തില്‍ 47) ആണ് ടോപ് സ്‌കോറര്‍. ജോണി ബെയര്‍‌സ്റ്റോ(18 പന്തില്‍ 31), മൊയീന്‍ അലി(6 പന്തില്‍ 16), ലിയാം ലിവിംഗ്സ്റ്റണ്‍( 4 പന്തില്‍ 13) എന്നിവരെല്ലാം തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. നമീബിയയ്ക്ക്ക്കായി റൂബന്‍ ട്രംപിള്‍മാന്‍ രണ്ടു വിക്കറ്റഅ വീഴ്ത്തി. ഡേവിഡ് വീസ്, ബെര്‍നാഡ് ഷൂള്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ 10 ഓവറില്‍ 84-3 എന്ന സ്‌കോറിലെത്താനെ നമീബിയക്കായുള്ളൂ. മൈക്കല്‍ വാന്‍ ലീങ്കെന്‍ (29 പന്തില്‍ 33), നിക്കോളാസ് ഡാവിന്‍ (16 പന്തില്‍ 18), ഡേവിഡ് വീസ് (12 പന്തില്‍ 27) എന്നിവരുടെ പോരാട്ടം നമീബിയക്ക് പോരാതെവന്നു. ക്യാപ്‌റന്‍ ജെറാഡ് ഡ് ഇറാസ്മസും (3 പന്തില്‍ 1), ജെജെ സ്മിത്തും (1 പന്തില്‍ 0) പുറത്താവാതെ നിന്നു.

ജയിച്ചെങ്കിലും സൂപ്പര്‍ എട്ടിലെത്താന്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ-സ്‌കോട്ലന്‍ഡ് മത്സരഫലം വരും വരെ കാത്തിരിക്കണം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ടിഷ് ടീം 181 റണ്‍സെന്ന ശക്തമായ വിജയലക്ഷ്യമാണ് ഓസീസിന് മുന്നില്‍ വച്ചുനീട്ടിയിരിക്കുന്നത്. നിലവില്‍ ഏഴ് ഓവറില്‍ 47ന് രണ്ട് എന്ന നിലയിലാണ് ഓസീസ്. ഡേവിഡ് വാര്‍ണര്‍(10), ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്(8) എന്നിവരാണ് പുറത്തായത്. ട്രവിസ് ഹെഡ്(33*), ഗ്ലെന്‍ മാക്‌സ് വെല്‍(2) എന്നിവരാണ് ക്രീസില്‍.

Related Articles

Back to top button