CricketTop Stories

വിദേശത്ത് സച്ചിനെ മറികടന്ന് കോഹ്ലി

വിദേശത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വിരാട് കോഹ്ലി. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുണ്ടായിരുന്ന 5065 റണ്‍സാണ് വിരാട് പിന്നിട്ടത്. ഇക്കാര്യത്തില്‍ മഹേന്ദ്ര സിംഗ് ധോണിയാണ് മൂന്നാംസ്ഥാനത്ത്. വിദേശ പിച്ചുകളില്‍ മറ്റാരു കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ഏകദിനത്തിലാണ് വിരാടിന്റെ നേട്ടം. മൂന്നാംസ്ഥാനത്തുള്ള ധോണി വിദേശപിച്ചുകളില്‍ നേടിയത് 4520 റണ്‍സാണ്.

ഈ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറെയും ഒരു നേട്ടം സ്വന്തമാക്കി. രാജ്യാന്തര ഏകദിനത്തില്‍ പവര്‍പ്ലേ ഓവറുകളില്‍ (ആദ്യ ആറ് ഓവറുകളില്‍) ബുംറ വിക്കറ്റെടുക്കുന്നത് രണ്ടു വര്‍ഷവും ഏഴു മാസവും നീണ്ട കാത്തിരിപ്പിന് ശേഷമാണ്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ജന്നേന്‍ മലാനെ പുറത്താക്കിയാണ് ബുംറ 925 ദിവസം നീണ്ട വരള്‍ച്ച അവസാനിപ്പിച്ചത്. ഇതിന് മുമ്പ് ആദ്യ പവര്‍ പ്ലേയില്‍ ബുംറ വിക്കറ്റെടുത്തത് 2019-ലെ ഏകദിന ലോകകപ്പിലാണ്. അന്ന് സെമിയില്‍ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനേയാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിന്റെ മൂന്നാം ഓവറിലാണ് ബുംറ മലാന്റെ വിക്കറ്റ് വീഴ്ത്തിയത്. 10 പന്തില്‍ ഒരു ഫോര്‍ സഹിതം ആറു റണ്‍സെടുത്ത മലാനെ ബുംറ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button