Cricket

സിംബാബ് വെ പര്യടനത്തില്‍ സഞ്ജു കളിക്കുക ഈ പൊസിഷനില്‍ !! മലയാളി താരത്തിന് വന്നിരിക്കുന്നത് വമ്പന്‍ അവസരം…

സിംബാബ്വെയ്ക്കെതിരേ ഈ മാസം ആറിന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിച്ചേക്കുമെന്ന് വിവരം. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഇന്ത്യന്‍ സംഘത്തെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക.

അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ, ധ്രുവ് ജുറല്‍ എന്നിവരും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ആദ്യമായിട്ടാണ് ഇവര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ഐപിഎല്ലില്‍ പുറത്തെടുത്ത പ്രകടനമാണ് ഇവരെ തുണച്ചത്.

സഞ്ജുവിന് പുറമെ യശസ്വി ജയ്സ്വാള്‍ മാത്രമാണ് ട്വന്റി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ടീമിലെത്തിയ താരം. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച സാഹചര്യത്തിലും റിഷഭ് പന്തിന്റെ അഭാവത്തിലും സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനാണ് സാധ്യത.

മലയാളി താരത്തിന്റെ ഇഷ്ടപ്പെട്ട പോസിഷനാണിത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജു മൂന്നാം നമ്പരിലാണ് കളിക്കുന്നത്.

പരമ്പരയില്‍ തിളങ്ങിയാല്‍ ദീര്‍ഘകാലം അതേ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കാനും സാധ്യതയേറെയാണ്. മൂന്നാം നമ്പറിലേക്ക് യോജിച്ച താരത്തെയാണ് ടീം മാനേജ്മെന്റ് അന്വേഷിക്കുന്നത്.

സഞ്ജുവാണ് ഇക്കാര്യത്തില്‍ ഏറ്റവും അനുയോജ്യന്‍ എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോഹ്‌ലി, രോഹിത് എന്നിവര്‍ വിരമിച്ച സാഹചര്യത്തില്‍

യശസ്വി ജയ്സ്വാള്‍ – ശുഭ്മാന്‍ ഗില്‍ സഖ്യമാവും ഓപ്പണിംഗില്‍ ഇറങ്ങുക. ഇവര്‍ക്കു പുറമേ റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ എന്നിവരേയും ഓപ്പണര്‍മാരായി പരിഗണിക്കേണ്ടിവരും. ഇവരില്‍ ഒരാളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചല്‍ സഞ്ജു നാലാം സ്ഥാനത്തേക്കും ഇറങ്ങിയേക്കാം.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

Related Articles

Back to top button