Cricket

അടുത്ത നായകനാരാകണമെന്ന് നിര്‍ദ്ദേശിച്ച് മുന്‍ ക്യാപ്റ്റന്‍ അസ്ഹറൂദ്ദിന്‍

വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം കൂടി ഒഴിഞ്ഞതോടെ ആരാവണം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കേണ്ടതെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ കായികരംഗത്ത് സജീവമായിരിക്കുന്നത്. പ്രതിഭകള്‍ നിരവധി നിറഞ്ഞാടുന്ന ഇന്ത്യന്‍ ടീമില്‍ നിന്നും ആരെ നായക സ്ഥാനത്തേയ്ക്കുയര്‍ത്തണമെന്നതാണ് ബിസിസിഐയുടെ മുന്നിലെ ചോദ്യ ചിഹ്നമെങ്കിലും ദീര്‍ഘകാലത്തേയ്ക്ക് പരിഗണിക്കുമ്പോള്‍ അനുഭവസമ്പന്നര്‍ കുറവാണെന്ന പോരായ്മയും ഉണ്ട്.

ക്രിക്കറ്റ് മേഖലയിലെ പ്രഗത്ഭരെല്ലാം തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും ആരുടെ പേരും ഉറച്ച് നില്‍ക്കുന്നില്ലെന്നുള്ളതാണ് പ്രധാന കാര്യം. രോഹിത് ശര്‍മ്മ, റിഷഭ് പന്ത് , കെ,എല്‍. രാഹുല്‍ എന്നിവരുടെ പേരുകള്‍ക്കാണ് ചര്‍ച്ചകളില്‍ പ്രധാന്യം.

എന്നാല്‍ ആരാവണം നായകനെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറൂദിന്‍. ആറു വര്‍ഷം മുന്‍ കൂട്ടി കണ്ടല്ല ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും ഇപ്പോളത്തെ അവസ്ഥയില്‍ രോഹിത് ശര്‍മ്മ നായകനാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നായകന്‍ മൂന്ന് ഫോര്‍മാറ്റിലും നമ്മുടെ ഒന്നാമന്‍ തന്നെയാകുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് അസ്ഹറൂദ്ദിന്‍ ചോദിച്ചു. രോഹിത് ശര്‍മ്മ മികച്ച താരവും നല്ല നായകനുമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button