Cricket

അച്ഛന്‍ വിരമിച്ച് 7 വര്‍ഷം കഴിഞ്ഞ് മകന്‍ ചന്ദര്‍പോളിന്റെ വിന്‍ഡീസ് അരങ്ങേറ്റം!

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിലൊരാളായ ശിവ്‌നാരായണ്‍ ചന്ദര്‍പോളിന്റെ മകന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള വിന്‍ഡീസ് ടീമിലേക്ക് തജെനരിന്‍ ചന്ദര്‍പോളിനെ തെരഞ്ഞെടുത്തു. 26 കാരനായ ജൂണിയര്‍ ചന്ദര്‍പോള്‍ ആദ്യമായിട്ടാണ് ദേശീയ ടീമിലെത്തുന്നത്.

അച്ഛനെ പോലെ തന്നെ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് മകനും. ആഭ്യന്തര ക്രിക്കറ്റില്‍ അത്ര വലിയ ട്രാക്ക് റിക്കാര്‍ഡുള്ള താരമൊന്നുമല്ല തജെനരിന്‍. 50 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് നേടിയത് 2669 റണ്‍സാണ്. ശരാശരി 34.21 ആണ്. 5 സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. സ്ഥിരം ഓപ്പണറായ ജോണ്‍ കാംപെലിന് വിലക്കു വന്നതാണ് ചന്ദര്‍പോളിന് ടീമിലേക്ക് വരാന്‍ വഴിയൊരുക്കിയത്.

2015 ലാണ് ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ വിന്‍ഡീസിനായി അവസാനം കളിച്ചത്. പിന്നീട് കുറച്ചുനാള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച ശേഷം വിരമിക്കുകയായിരുന്നു. വിന്‍ഡീസിനായി സ്ഥിരതയോടെ പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍.

Related Articles

Back to top button