Cricket

പത്രക്കാരന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രോഹിത് ശര്‍മ!

ഇരുതല മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കുന്ന കാര്യത്തില്‍ രോഹിത് ശര്‍മയ്ക്ക് പ്രത്യേക കഴിവാണ്. ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തിനു മുമ്പ് നടന്ന പത്രസമ്മേളനത്തില്‍ ഇത്തരത്തില്‍ കുഴയ്ക്കുന്ന ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനും രോഹിത് നല്ല ഉത്തരം നല്‍കി.

പാക്കിസ്ഥാനില്‍ ഇന്ത്യ ഏഷ്യാകപ്പ് കളിക്കാന്‍ പോകില്ലെന്ന് തീരുമാനിച്ചതിനെ പറ്റിയായിരുന്നു പത്രപ്രവര്‍ത്തകന്റെ മുനവച്ചുള്ള ചോദ്യം. ഒട്ടും സംശയിക്കാതെ രോഹിതിന്റെ ഉത്തരവും വന്നു. രോഹിതിന്റെ മറുപടി ഇങ്ങനെ- നോക്കൂ ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം ലോകകപ്പാണ്. മറ്റെല്ലാം പിന്നീട് വരുന്നതാണ്. ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെപ്പറ്റി ഇപ്പോഴേ എന്തിനു സാങ്കല്പിക ഉത്തരങ്ങള്‍ നല്‍കണം.

അക്കാര്യങ്ങളെല്ലാം ബിസിസിഐ നോക്കിക്കോളും. ഞങ്ങളുടെ ചിന്തകളും ഫോക്കസുമെല്ലാം ഞായറാഴ്ച്ചത്തെ മല്‍സരത്തെ സംബന്ധിച്ചാണ്-രോഹിത് കൂട്ടിച്ചേര്‍ത്തു. രോഹിതിന്റെ മറുപടിയോടെ പിന്നെ ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും പാക് ടൂറിനെപ്പറ്റി ചോദിക്കാന്‍ പോലും മെനക്കെട്ടില്ല.

Related Articles

Back to top button