Cricket

ഹാര്‍ദിക് പാണ്ഡ്യയും ടിം ഡേവിഡും ദുരന്തമാണോ ? വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്

ഐപിഎല്ലില്‍ കളിച്ച പതിനൊന്നു മത്സരങ്ങളില്‍ എട്ടിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരേ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യയും സംഘവും പരാജയം ഏറ്റുവാങ്ങിയത്.

ഇതിനു പിന്നാലെ ടീമിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്.

കൊല്‍ക്കത്ത ആന്ദ്രേ റസലിനെ വൈകി ഇറക്കിയതിനാല്‍ രണ്ടു പന്തുകള്‍ മാത്രമാണ് റസല്‍ നേരിട്ടതെന്നും മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്ക് പാണ്ഡ്യയെയും ടിം ഡേവിഡിനെയും വൈകി ഇറക്കിയത് മുംബൈയ്ക്ക് എന്ത് ഗുണം ചെയ്‌തെന്ന് സെവാഗ് ചോദിക്കുന്നു.

ഒരുപാട് ബോളുകള്‍ ബാക്കി നിര്‍ത്തി ഹാര്‍ദിക്ക് പുറത്തായി. ഒരുപക്ഷേ നേരത്തെ ഇറങ്ങിയിരുന്നുവെങ്കില്‍ മുംബൈയ്ക്ക് മത്സരം വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

സ്‌കോര്‍ പിന്തുടരുമ്പോള്‍ മുംബൈയ്ക്ക് എന്താണ് സംഭവിക്കുന്നത് ഹാര്‍ദിക്കും ടിം ഡേവിഡും മോശം കളിക്കാരായതുകൊണ്ടാണോ വൈകി ഇറങ്ങുന്നത്.

ഗുജറാത്ത് ടൈറ്റന്‍സില്‍ നായകനായിരുന്നപ്പോള്‍ ഹാര്‍ദിക്ക് സ്ഥിരമായി നാലാം നമ്പറില്‍ കളിക്കുമായിരുന്നു. മുംബൈയില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

അനുഭവ സമ്പത്തുള്ള താരങ്ങള്‍ വൈകി ക്രീസിലെത്തുന്നത് അതിശയപ്പെടുത്തിയെന്നും സെവാഗ് വ്യക്തമാക്കി.

ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഇതിനൊക്കെ മറുപടി നല്‍കാന്‍ തനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നുവെന്നുമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ മത്സര ശേഷം പറഞ്ഞത്.

പതിനൊന്നു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയം മാത്രമുള്ള മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനക്കാരാണ്. ഇനി മൂന്നു മത്സരങ്ങള്‍ മാത്രമാണ് അവര്‍ക്ക് അവശേഷിക്കുന്നത്.

Related Articles

Back to top button