Cricket

കേരളത്തിന്റെ മോഹം തകര്‍ത്ത് ഹൂഡയുടെ ഡബിള്‍ ‘പഞ്ച്’

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയമെന്ന സ്വപ്‌നത്തിന് വിലങ്ങു തടിയായി ദീപക് ഹൂഡയുടെ കിടിലന്‍ ബാറ്റിംഗ്. രണ്ടാം ഇന്നിംഗ്‌സിലും രാജസ്ഥാനായി നിറഞ്ഞു കളിച്ച ഹൂഡ സെഞ്ചുറി നേടി.

മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ അഞ്ചുവിക്കറ്റിന് 278 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍. ആദ്യ ഇന്നിംഗ്‌സില്‍ 337 റണ്‍സെടുത്ത രാജസ്ഥാനെതിരേ കേരളത്തിന്റെ ഇന്നിംഗ്‌സ് 306 റണ്‍സില്‍ അവസാനിച്ചിരുന്നു.

31 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ രാജസ്ഥാന്റെ മുന്‍നിരയെ തകര്‍ത്തെറിയാന്‍ കേരളത്തിന് സാധിച്ചിരുന്നു. ഒരുഘട്ടത്തില്‍ നാലുവിക്കറ്റിന് 97 റണ്‍സെന്ന നിലയിലായിരുന്നു അവര്‍.

ജലജ് സക്‌സേനയുടെ കുത്തിതിരിഞ്ഞ പന്തുകളാണ് രാജസ്ഥാന്റെ തുടക്കം മോശമാക്കിയത്. എന്നാല്‍ ആറാം വിക്കറ്റില്‍ ഹൂഡയും കെഎസ് രാത്തോറും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജസ്ഥാന് ലൈഫ് ലൈന്‍ നല്‍കി.

ഹൂഡ 122 പന്തില്‍ നിന്ന് ഏകദിന സ്റ്റൈലില്‍ തകര്‍ത്തടിച്ചാണ് 106 റണ്‍സ് നേടിയത്. മൂന്ന് സിക്‌സറുകളും ആറ് ഫോറുകളും ഹൂഡയുടെ ഇന്നിംഗ്‌സിന് ചാരുതയേകി. റാത്തോര്‍ 78 പന്തില്‍ 48 റണ്‍സെടുത്ത് ക്രീസിലുണ്ട്.

ഈ മല്‍സരം ജയിക്കാനായില്ലെങ്കില്‍ രാജസ്ഥാനാകും കൂടുതല്‍ പോയിന്റ് ലഭിക്കുക. ആദ്യ ഇന്നിംഗ്‌സിലെ ലീഡാണ് അവര്‍ക്ക് തുണയാകുക.

Related Articles

Back to top button