Cricket

കളിക്കാനറിയാത്ത ഇതുപോലുള്ളവന്മാരെയൊന്നും ആരും ടീമിലെടുക്കരുത് !! തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പല ഫ്രാഞ്ചൈസികളും ടീമിലേക്ക് കൂട്ടിയത് അര്‍ഹതയില്ലാത്ത താരങ്ങളെയെന്ന് തുറന്നടിച്ച് മുന്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

ചെന്നൈയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎല്‍ 2024 ഫൈനലിന് ശേഷമായിരുന്നു ഗവാസ്‌കര്‍ ഇങ്ങനെ പറഞ്ഞത്.

മത്സരത്തില്‍ കൊല്‍ക്കത്ത അനായാസ വിജയമാണ് നേടിയത്. വെറും 113 റണ്‍സിന് ഓള്‍ഔട്ടായ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ വിജയലക്ഷ്യം വെറും 10.2 ഓവറില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

സണ്‍റൈസേഴ്‌സിന്റെ ബാറ്റിംഗ് യൂണിറ്റ് വമ്പന്‍ പരാജയമായ മത്സരമായിരുന്നു അത്. കൂടാതെ നിരവധി യുവ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ചു പുറത്തായതും അവരെ ചതിച്ചു.

മത്സരത്തിന് ശേഷം സംസാരിച്ച ഗവാസ്‌കര്‍ ടീമുകള്‍ക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അര്‍ഹതയില്ലാത്ത കളിക്കാരെ സൈന്‍ ചെയ്യുന്നതില്‍ ടീമുകള്‍ വലിയ തെറ്റുകള്‍ വരുത്തുകയാണ്. അര്‍ഹതയില്ലാത്ത ക്രിക്കറ്റ് താരങ്ങള്‍ കളിയുടെ നിലവാരത്തെ ബാധിക്കുക മാത്രമല്ല സംഭാവന നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

”ചില താരങ്ങള്‍ക്ക് ഈ ലീഗില്‍ തുടരാനുള്ള നിലവാരം ഇല്ല. അവര്‍ക്ക് വലിയ തുകയാണ് പ്രതിഫലം ലഭിക്കുന്നത്, അവര്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ പ്രകടന നിലവാരം ഗണ്യമായി കുറയുന്നു. അവര്‍ക്ക് പ്രാദേശിക ടി20 ലീഗുകളില്‍ പ്രകടനം നടത്താനാകുമെങ്കിലും ഐപിഎല്ലില്‍ അതിനു പറ്റുന്നില്ല.

”രാജസ്ഥാന്‍ ലീഗ്, ഗുജറാത്ത് ലീഗ്, യുപി ലീഗ്, മറ്റ് മത്സരങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു കളിക്കാരെയും സൈന്‍ ചെയ്യേണ്ടതില്ല,” സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

എന്നാല്‍ ഗവാസ്‌കറുടെ അഭിപ്രായത്തെ തള്ളി നിരവധി പേരാണ് രംഗത്തെത്തിയത്. ചിലര്‍ അദ്ദേഹത്തോട് അനുകൂലിക്കുന്നുമുണ്ട്.

Related Articles

Back to top button