CricketTop Stories

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് കിവീസ് പിന്മാറി

കോവിഡ് ക്രിക്കറ്റില്‍ വീണ്ടും വില്ലനാകുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ഈമാസം 30 മുതല്‍ തുടങ്ങാനിരുന്ന ആസ്ട്രേലിയന്‍ പര്യടനം മാറ്റിവച്ചു. ഒമിക്രോണ്‍ വ്യാപനം കാരണം രാജ്യത്തേക്ക് വരുന്നവര്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന ന്യൂസിലന്‍ഡ് ഗവണ്‍മെന്റിന്റെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിമിത ഓവര്‍ പരമ്പര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി 9 വരെയുള്ള പര്യടനത്തില്‍ 3 ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവുമാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം പര്യടനം തീരുമാനിച്ച സമയത്ത് ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒമിക്രോണ്‍ അതിവേഗ വ്യാപനം മൂലം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ക്രിക്കറ്റ് ടിമീന് ഇളവ് നല്‍കാനാകില്ലെന്നും പര്യടനത്തിന് ശേഷം മടങ്ങിയെത്തുമ്പോള്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് പരമ്പര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

Related Articles

Leave a Reply

Back to top button