Cricket

ഐപിഎല്‍ താരലേലം കൊച്ചിയില്‍!! ഞെട്ടിച്ച് ബിസിസിഐ

അടുത്ത ഐപിഎല്‍ താരലേലത്തിന് കൊച്ചി വേദിയാകും. ഇതു സംബന്ധിച്ച് ബിസിസി ഐ തീരുമാനമെടുത്തതായി ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായിട്ടാണ് കേരളം ഐപിഎല്‍ താരലേലത്തിന് വേദിയാകുന്നത്. ബിസിസിഐ ഭാരവാഹിയായ ജയേഷ് ജോര്‍ജിന്റെ സാന്നിധ്യമാണ് കൊച്ചിക്ക് നറുക്ക് വീഴാന്‍ കാരണം.

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വച്ച് ലേലം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ പിന്നീട് ഇതു മാറ്റി ബെംഗളൂരുവില്‍ നടത്താന്‍ നീക്കം ഉണ്ടായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് വേദി കൊച്ചിയിലേക്ക് മാറ്റിയത്. ഡിസംബര്‍ 23ന് ആണ് ലേലം.

Related Articles

Back to top button