Cricket

സെമിയില്‍ പന്തിനെ വിശ്വസിക്കാന്‍ രോഹിതും ദ്രാവിഡും; കാരണം കാര്‍ത്തിക്!

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ആരെ വിക്കറ്റ് കീപ്പറുടെ റോളില്‍ അവതരിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇക്കാര്യം വ്യക്തമാക്കി. റിഷാഭ് പന്തും ദിനേഷ് കാര്‍ത്തിക്കും വിക്കറ്റ് കീപ്പറുടെ റോളിലേക്ക് അര്‍ഹരാണെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി.

നിര്‍ണായ സെമിയില്‍ ഇന്ത്യ പന്തിന് തന്നെ ഗ്ലൗ നല്‍കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്ക്ബസ് ആണ് പന്തിന്റെ കാര്യം ഉറപ്പാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടംകൈയന്‍ ആണെന്ന ആനുകൂല്യം തന്നെയാണ് പന്തിന് ഗുണം ചെയ്യുക. ഈ ലോകകപ്പില്‍ കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാത്ത താരങ്ങളാണ് കാര്‍ത്തിക്കും പന്തും.

വിക്കറ്റിന് പിന്നില്‍ വലിയ മണ്ടത്തരങ്ങളും കാര്‍ത്തിക്കില്‍ നിന്നുണ്ടായി. പാക്കിസ്ഥാനെതിരായ സൂപ്പര്‍ 12 മല്‍സരം അവസാന പന്തുവരെ ടെന്‍ഷന്‍ അടിപ്പിച്ചതും കാര്‍ത്തിക്കിന്റെ നിരുത്തരപാദപരമായ ബാറ്റിംഗ് സമീപനമായിരുന്നു. ഇതിനു ശേഷം കിട്ടിയ അവസരങ്ങളും കാര്‍ത്തിക്കിന് മുതലാക്കാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ട് നിരയില്‍ പരിക്ക് വല്ലാത്ത ബുദ്ധിമുട്ടിക്കുന്നുണ്ട്. ഡേവിഡ് മലാനും മാര്‍ക്ക് വുഡും നിലവില്‍ പരിക്കിന്റെ പിടിയിലാണ്. നാളെ രാവിലെ മാത്രമേ വുഡ് കളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്നാണ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പറഞ്ഞത്. അഡ്‌ലെയ്ഡില്‍ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന മല്‍സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിട്ടുണ്ട്.

Related Articles

Back to top button