Cricket

ഷഹീന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാമെന്ന് ബാബര്‍ പറയണമായിരുന്നു !! പാക് ക്യാപ്റ്റനെതിരേ വിമര്‍ശനവുമായി ഷാഹിദ് അഫ്രീദി

പാക്കിസ്ഥാന്‍ ട്വന്റി20 ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായിതിനു പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ വിമര്‍ശനവുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി രംഗത്ത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഷഹീന്‍ ഷാ അഫ്രീദിയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കി പകരം ബാബറിനെ ക്യാപ്റ്റനാക്കിയതാണ് ഷഹീദ് അഫ്രീദിയെ ചൊടിപ്പിച്ചത്.

പാകിസ്ഥാന്‍ ക്യാപ്റ്റനാകാനുള്ള പിസിബി മേധാവിയുടെ വാഗ്ദാനം ബാബര്‍ നിരസിക്കുകയും പകരം ഷഹീന്റെ നേതൃത്വത്തെ പിന്തുണയ്ക്കുകയും ചെയ്യണമായിരുന്നുവെന്നാണ് ഷഹീന്റെ ഭാര്യാപിതാവു കൂടിയായ ഷാഹിദ് അഫ്രീദി അഭിപ്രായപ്പെട്ടത്. ഇത് ശക്തമായ ഒരു മാതൃക സൃഷ്ടിക്കുമായിരുന്നുവെന്നും ഷാഹിദ് പറയുന്നു.

ട്വന്റി20 ലോകകപ്പ് വരെ ഷഹീന്‍ ഷാ അഫ്രീദിയെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ബാബര്‍ അസം പിന്തുണ നല്‍കേണ്ടതായിരുന്നു. ദീര്‍ഘകാലമായി ഒരുമിച്ച് കളിച്ചതിനാല്‍ താനും ടീമും ഷഹീന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് ബാബറിന് തുറന്നു പറയാമായിരുന്നു.

ഷഹീന്റെ നേതൃത്വത്തില്‍ കളിക്കാന്‍ സമ്മതിച്ചുകൊണ്ട, കമ്മിറ്റി തിരഞ്ഞെടുത്ത ക്യാപ്റ്റന് ബാബര്‍ തന്റെ ഉറച്ച പിന്തുണ നല്‍കണമായിരുന്നു.

ഇത് ബാബറിനോട് ആളുകള്‍ക്ക് ബഹുമാനം കൂടാന്‍ കാരണമാവുമായിരുന്നു. നേതൃത്വത്തിന്റെയും ടീം ഐക്യത്തിന്റെയും ശ്രദ്ധേയമായ ഒരു മാതൃക കാണിക്കാനും ബാബറിന് ഇതിലൂടെ ആവുമായിരുന്നു. ഷാഹിദ് അഫ്രീദി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button