Cricket

ഇതു താന്‍ഡാ നായകന്‍ !! സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് പാറ്റ് കമ്മിന്‍സ്; വീഡിയോ വൈറല്‍

ഈ ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാറിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഹൈദരാബാദ് പ്ലേഓഫില്‍ കടന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

ഹൈദരാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുമായി കമ്മിന്‍സ് ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്.
സ്‌കൂളിലെ കുട്ടി എറിഞ്ഞ പന്തില്‍ ബാറ്റ് ചെയ്യുകയായിരുന്നു കമ്മിന്‍സ്.

ഈ വീഡിയോക്ക് ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തില്‍ വളരെയധികം പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരെല്ലാം താരത്തിന്റെ പ്രവൃത്തിയെ പുകഴ്ത്തുകയാണ്.


അതേസമയം 2020നു ശേഷം ആദ്യമായാണ് ഹൈദരാബാദ് പ്ലേഓഫില്‍ കടക്കുന്നത്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയുമടക്കം 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്.

മെയ് 19 നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍.

ഈ മത്സരം ഹൈദരാബാദ് വിജയിക്കുകയും രാജസ്ഥാന്‍ കൊല്‍ക്കത്തയോട് പരാജയപ്പെടുകയും ചെയ്താല്‍ അവര്‍ക്ക് 17 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ആദ്യ ക്വാളിഫയര്‍ കളിക്കാനുമാവും.

Related Articles

Back to top button