Cricket

പാക് ‘ബലഹീനത’ കശക്കി രോഹിത് മിഷന്‍ സക്‌സസ്!! സിറാജും ബുമ്രയും സംഘവും പിഴുതത് പാക് നെടുംതൂണ്‍!!

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഒരു ലക്ഷത്തിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ ടോസ് നേടിയ രോഹിത് ശര്‍മ പാക്കിസ്ഥാനെ ബാറ്റിംഗിന് അയച്ചത് അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.

ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചില്‍ പക്ഷേ പാക് ബാറ്റര്‍മാരെ പൊരിച്ചെടുക്കാന്‍ തന്നെയായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ തീരുമാനം. മോദി സ്‌റ്റേഡിയത്തിലെ പിച്ചിനെ കൈവെള്ളയിലെന്ന പോലെ അറിയാവുന്ന ഹര്‍ദിക് പാണ്ഡ്യയ്ക്കും ജസ്പ്രീത് ബുംറയ്ക്കുമൊന്നും പിഴച്ചതുമില്ല.

ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നീ ബാറ്റര്‍മാരെ മാത്രം ആശ്രയിച്ചാണ് സമീപകാലത്ത് പാക്കിസ്ഥാന്‍ മുന്നോട്ടു പോയിരുന്നത്. ഇരുവരും വീണാല്‍ ചീട്ടുകൊട്ടാരം പോലെ പാക് ബാറ്റിംഗ് നിലംപതിക്കുന്നതാണ് പതിവ്. അഹമ്മദാബാദിലെ ആകാശത്തിനു കീഴെയും മറിച്ചൊന്ന് സംഭവിച്ചതുമില്ല.

ഭേദപ്പെട്ട തുടക്കത്തിനു ശേഷവും പാക് ബാറ്റിംഗിനെതിരേ ഇന്ത്യ ബൗളിംഗില്‍ തിരിച്ചു വന്നതിന്റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് നല്കണം. ആദ്യ വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അബ്ദുള്ള ഷഫീഖിനെ (20) മുഹമ്മദ് സിറാജ് തിരികെ ഡ്രെസിംഗ് റൂമിലേക്ക് വിട്ടത്.

സിറാജ് പിഴുത ഈ വിക്കറ്റ് വലിയ തുടക്കം ലഭിക്കുന്നതില്‍ നിന്നും പാക്കിസ്ഥാനെ തടയുകയും ചെയ്തു. എന്നാല്‍ സമീപകാലത്തെ എന്നപോലെ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ക്രീസില്‍ ഒത്തു ചേര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ വീണ്ടും തിരിച്ചു വരുമെന്ന് തോന്നിച്ചതാണ്.

82 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ പാക്കിസ്ഥാന്‍ 300ന് മുകളിലുള്ള സ്‌കാറിലേക്ക് പോകുമെന്ന് തോന്നിച്ചിടത്താണ് സിറാജ് വീണ്ടും ആഞ്ഞടിച്ചത്. ബാബറിന്റെ ദൗര്‍ബല്യം കൃത്യമായി മനസിലാക്കി തന്നെയാണ് രോഹിത് സിറാജിനെ തുടര്‍ച്ചായി പന്തെറിയിപ്പിച്ചത്.

ഫുള്‍ ലെംഗ്ത് പന്തുകളില്‍ പ്രതാപിയാണെങ്കില്‍ പോലും അത്തരം പന്തുകളില്‍ തകരുന്ന ബാബറിനെ ദൗര്‍ബല്യം കൃത്യമായി സിറാജ് മുതലെടുക്കുകയും ചെയ്തു. സത്യത്തില്‍ ഈ മല്‍സരത്തിലെ ടേണിംഗ് പോയിന്റും ബാബറിന്റെ പുറത്താകാല്‍ ആയിരുന്നു.

ബാബറും റിസ്വാനും എത്രത്തോളം ക്രീസില്‍ നില്‍ക്കുന്നുവോ അത്രത്തോളം ഇന്ത്യയെ ഉപദ്രാവിക്കാന്‍ ഈ സഖ്യത്തിനു സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രഹരം കിട്ടിയിട്ടും സിറാജിനെ പരമാവധി ഇരുവര്‍ക്കും എതിരേ രോഹിത് ഇട്ടുകൊടുത്തതും.

തുടക്കത്തില്‍ പ്രഹരം വാങ്ങേണ്ടി വന്നിട്ടും സിറാജിന്റെ പ്രതികാരത്തിനു മുന്നില്‍ അവസാനം ബാബറിന് കീഴടങ്ങേണ്ടി വന്നു. പാക് പതനത്തിന്റെ തുടക്കവും ബാബറിന്റെ വീഴ്ച്ചയോടെയാണ്. അതുവരെ 300 ന് മുകളിലേക്കെന്ന് തോന്നിച്ചിടത്തു നിന്നാണ് നിസാര സ്‌കോറിലേക്ക് പാക് പട ഒതുങ്ങിയത്.

കേവലം രണ്ട് ബാറ്റര്‍മാരിലാണ് പാക് ഇന്നിംഗ്‌സ് പലപ്പോഴും കെട്ടിപ്പൊക്കുന്നതെന്ന രോഹിത് ശര്‍മയുടെ നിരീക്ഷണം കൃത്യമാണെന്ന് തെളിയിക്കുന്നതായി മോദി സ്‌റ്റേഡിയത്തിലെ ആദ്യ ഇന്നിംഗ്‌സ്. ലോകകപ്പുകളിലെ വലിയ സമ്മര്‍ദം ഒരിക്കല്‍ക്കൂടി പാക് ദൗര്‍ബല്യത്തിലേക്ക് ഇടിച്ചിറങ്ങിയതിന്റെ ബാക്കിപത്രം!

Related Articles

Back to top button