Cricket

വെറും 36 പന്തില്‍ കളി ജയിച്ച് ഇന്ത്യന്‍ വനിതാ പടയോട്ടം!!

ഏഷ്യാകപ്പില്‍ തായ്‌ലന്‍ഡിനെതിരേ ഗംഭീര ജയവുമായി ഇന്ത്യന്‍ വനിതകള്‍. തായ്‌ലന്‍ഡിനെ വെറും 37 റണ്‍സിലൊതുക്കിയ ഇന്ത്യ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഇന്ത്യ സെമിഫൈനലില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ബാക്കിയുള്ള 3 സെമി സ്‌പോട്ടിലേക്ക് 4 ടീമുകളാണ് രംഗത്തുള്ളത്. ഇന്ത്യയ്ക്കായി ഷബീനേനി മേഘ്‌ന 18 പന്തില്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ തായ്‌ലന്‍ഡിന് ഒരിക്കല്‍ പോലും സ്വസ്ഥമായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. 13 റണ്‍സിലാണ് ആദ്യ വിക്കറ്റ് വീണത്. എന്നാല്‍ പിന്നീടങ്ങോട്ട് വിക്കറ്റുകളുടെ പെരുമഴയായിരുന്നു. ദീപ്തി ശര്‍മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

പാക് ബൗളര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം നടത്തിയ തായ് വനിതകള്‍ക്ക് പക്ഷേ സ്പിന്നും പേസും മാറിമാറി വന്ന ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. തായ് നിരയില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായി. സ്‌നേഹ് റാണ 4 ഓവറില്‍ 9 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്ക്‌വാദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Back to top button