Cricket

ലോകകപ്പിനായി നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ടീം; അടിമുടി മാറ്റം!

അടുത്തയാഴ്ച്ച ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീം ഒടുവില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ നടത്തുന്നു. ആരാധകരും കളി വിദഗ്ധരും ആവശ്യപ്പെട്ടിരുന്ന മാറ്റങ്ങളിലേക്കാണ് ടീം മാനേജ്‌മെന്റും ഇപ്പോള്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലും മാറ്റം വരുത്തി.

നേരത്തെ റിസര്‍വ് താരങ്ങളായി പ്രഖ്യാപിച്ചിരുന്നത് ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചഹാര്‍ എന്നിവരായിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാകും റിസര്‍വ് താരങ്ങളായി പോകുക. ഇവരിലൊരാള്‍ പരിക്കേറ്റ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ടീമിനൊപ്പം ചേരും. ബാക്കി രണ്ടുപേരും ഇന്ത്യയുടെ ലോകകപ്പ് കഴിയുംവരെ ടീമിനെ അനുഗമിക്കും.

മോശം ഫോമില്‍ പന്തെറിയുന്ന ഹര്‍ഷല്‍ പട്ടേലിനെയും ചിലപ്പോള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അങ്ങനെ ഒരു തീരുമാനം എടുത്താല്‍ ഷാര്‍ദുല്‍ താക്കൂറാകും പകരമെത്തുക. ബാറ്റ് ചെയ്യാനും കൂടിയുള്ള കഴിവാണ് താക്കൂറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. പരിശീലന മല്‍സരത്തിലടക്കം മോശം പ്രകടനമാണ് ഹര്‍ഷല്‍ നടത്തുന്നത്.

ലോകകപ്പില്‍ ഇന്ത്യയുടെ ടീം സെലക്ഷനെതിരേ വലിയ തോതില്‍ വിമര്‍ശനം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഫൈനലില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും ഇത് അവസാന ലോകകപ്പായി മാറാനും സാധ്യതയുണ്ട്.

Related Articles

Back to top button