Cricket

ബാറ്റിംഗിലും പന്തിലും ഓസ്‌ട്രേലിയന്‍ ലീഗില്‍ ഹിറ്റായി ഇന്ത്യന്‍ വംശജന്‍!

ഇന്ത്യന്‍ വംശജനായ ഗുരീന്ദര്‍ സിംഗ് സന്ധു ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ ആദ്യ കളിയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ബിഗ് ബാഷിലെ ഉദ്ഘാടന മല്‍സരത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരേ അവസാന പന്തില്‍ സിഡ്‌നി തണ്ടേഴ്‌സ് ജയിച്ചപ്പോള്‍ പന്തുകൊണ്ടും പിന്നെ ബാറ്റുകൊണ്ടും താരമായത് സന്ധുവാണ്. 123 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് സിഡ്‌നി മറികടന്നത്.

ആദ്യം ബാറ്റുചെയ്ത മെല്‍ബണ്‍ വെറും 122 റണ്‍സാണ് എടുത്തത്. 25 റണ്‍സെടുത്ത നിക്ക് ലാര്‍ക്കിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. സന്ധു നാലോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഫസലഖ് ഫറൂഖി, ഡാനിയേല്‍ സാംസ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഒരുഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 89 റണ്‍സെന്ന നിലയിലായിരുന്നു സിഡ്‌നി. തോല്‍വി മുന്നില്‍ കണ്ട അവസരത്തില്‍ ബാറ്റുകൊണ്ടും സന്ധു രക്ഷകനാകുന്നതാണ് പിന്നീട് കണ്ടത്. 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും അടക്കം 20 റണ്‍സെടുത്ത സന്ധു ടീമിനെ ജയത്തിലേക്ക് നയിച്ചു.

Related Articles

Back to top button