Cricket

കോഹ്‌ലിയുടെ തീരുമാനം വ്യക്തിപരം ; അതിനെ ബഹുമാനിക്കുന്നു : സൗരവ് ഗാംഗുലി

ഇന്ത്യയുടെ ടെസ്റ്റ് ടീം നായക സ്ഥാനം ഒഴിയുകയാണെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. തീരുമാനം തീര്‍ത്തും കോഹ്‌ലിയുടെ വ്യക്തിപരമായ കാര്യമാണെന്നും അതിനെ ബഹുമാനിക്കുന്നെന്നും ഗാംഗുലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അദ്ദേഹം ടീമിലെ ഒരു പ്രധാനപ്പെട്ട അംഗമായിരിക്കുമെന്നും ആ സ്ഥനത്ത് നിന്ന് ഭാവിയില്‍ ടീമിനെ കൂടുതല്‍ ഉയരങ്ങളിലേയ്‌ക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ഗാംഗുലി ആശംസിച്ചു.

തങ്ങളുടെ ഔദ്യേഗിക ട്വിറ്റര്‍ പേജിലൂടെ ബിസിസിഐയും കോഹ്‌ലിക്ക് ആശംസകള്‍ നേര്‍ന്നു.

Related Articles

Leave a Reply

Back to top button