Cricket

ഞാനാണോ താനാണോ ക്യാപ്റ്റന്‍!! റിവ്യു എടുത്തത് അറിഞ്ഞില്ല, കളത്തില്‍ ബാബറിന്റെ പ്രതികരണം വൈറല്‍

ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ മല്‍സരം പാക്കിസ്ഥാനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നില്ല. അതുകൊണ്ട് തന്നെ ചില പ്രധാന താരങ്ങള്‍ക്ക് അവര്‍ വിശ്രമം നല്‍കുകയും ചെയ്തു. മല്‍സരം ശ്രീലങ്ക ജയിക്കുകയും ചെയ്തു.

ഇപ്പോഴിതാ മല്‍സരത്തിലെ ചില രംഗങ്ങളാണ് വൈറലായിരിക്കുന്നത്. മല്‍സരത്തിനിടെ തന്നോട് ചോദിക്കാതെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ റിവ്യു എടുത്തതാണ് ബാബറിനെ ചെറുതായി ദേഷ്യം പിടിപ്പിച്ചത്.

ലങ്ക ബാറ്റു ചെയ്യുന്നതിനിടെ പതിനാറാം ഓവറിലായിരുന്നു സംഭവം. ഹസന്‍ അലിയുടെ പന്ത് ലങ്കന്‍ ബാറ്റര്‍ ഷനകയുടെ ബാറ്റില്‍ ഉരസിയതുപോലെ കീപ്പറുടെ കൈയിലേക്ക്.

ആവേശം മൂത്ത റിസ്വാന്‍ റിവ്യു ചിഹ്നം അംപയറെ കാണിച്ചു. അംപയര്‍ നേരെ റിവ്യു എടുക്കുകയും ചെയ്തു. മിഡ് ഓഫില്‍ നിന്ന് ഓടിയെത്തിയ ബാബര്‍ കാണുന്നത് അംപയര്‍ റിവ്യൂവിന് വിടുന്നതാണ്. സാധാരണ ഫീല്‍ഡിംഗ് ക്യാപ്റ്റന്മാരാണ് റിവ്യു നല്‍കുന്നത്. തന്നോട് ചോദിക്കാതെ റിവ്യു എടുത്തത് ബാബറിനെ ചെറുതായി ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. പൊതുവേ ശാന്തനായ ബാബര്‍ സൗഹൃദ അന്തരീക്ഷം കളയാതെ തന്നെ റിസ്വാനോട് കാര്യം വ്യക്തമാക്കുകയും ചെയ്തു.

Related Articles

Back to top button