Cricket

അത്ഭുത തിരിച്ചു വരവുമായി ഇംഗ്ലണ്ട്; ചുക്കാന്‍ പിടിച്ച് മലാന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വന്‍ തകര്‍ച്ചയില്‍ നിന്ന് തിരിച്ചു വന്ന് ഇംഗ്ലണ്ട്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലീഷ് നിര 287 റണ്‍സെടുത്തു. ഡേവിഡ് മലാന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് അവരെ മികച്ച സ്‌കോറിലെത്തിച്ചത്. മലാന്‍ 128 പന്തില്‍ നിന്ന് 13 ഫോറും 4 സിക്‌സറും അടക്കം 134 റണ്‍സെടുത്തു.

ഒരുഘട്ടത്തില്‍ നാലിന് 66 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജേസണ്‍ റോയ് (6), ഫില്‍ സാള്‍ട്ട് (14), ജെയിംസ് വിന്‍സ് (5), സാം ബില്ലിംഗ്‌സ് (17) എന്നിവരാണ് ആ സമയം പുറത്തായത്. പിന്നീട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കൊപ്പം (29) ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തി മലാന്‍.

ബട്‌ലറിനെ ആഡം സാംബ പുറത്താക്കിയതോടെ വീണ്ടും തകര്‍ച്ചയെത്തി. ഒരുഘട്ടത്തില്‍ 7 വിക്കറ്റിന് 199 റണ്‍സിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ഡേവിഡ് വില്ലിക്കൊപ്പം ചേര്‍ന്ന് മലാന്‍ വീണ്ടും ഇംഗ്ലീഷ് നിരയ്ക്ക് രക്ഷയൊരുക്കി. വില്ലി 40 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പാറ്റ് കമ്മിന്‍സ് 62 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും സാംബ 55 റണ്‍സിന് മൂന്നു വിക്കറ്റും വീഴ്ത്തി.

Related Articles

Back to top button