Cricket

ശ്രീലങ്കയ്‌ക്കെതിരേ നായകന്‍, ഡച്ചിനെതിരേ വില്ലന്‍!! ഫ്രൈലിങ്കിന്റെ മാറ്റം അതിവേഗം!!

ശ്രീലങ്കയെ തോല്‍പ്പിച്ച് നമീബിയയെ ക്രിക്കറ്റ് ലോകത്ത് കറുത്ത കുതിരകളാക്കിയതിന് പിന്നില്‍ ജാന്‍ ഫ്രൈലിങ്ക് എന്ന ഇടംകൈയന്‍ ഓള്‍റൗണ്ടറുടെ പ്രകടനമായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഫ്രൈലിങ്ക് അവിസ്മരണീയ പ്രകടനത്തിന് വലിയ പുകഴ്ത്തലും കേട്ടു. എന്നാലിപ്പോള്‍ രണ്ടാം മല്‍സരത്തില്‍ അതേ നായകന്‍ വില്ലനുമായി.

ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തുന്നതില്‍ നമീബിയയെ തടഞ്ഞത് ഫ്രൈലിങ്കിന്റെ തപ്പിതടഞ്ഞുള്ള ബാറ്റിംഗായിരുന്നു. 20 ഓവറില്‍ വെറും 121 റണ്‍സ് മാത്രമാണ് നമീബിയയ്ക്ക് എടുക്കാന്‍ സാധിച്ചത്. വെടിക്കെട്ടുകാര്‍ ഇറങ്ങാന്‍ നില്‍ക്കേ ഫ്രൈലിങ്കിനെ കയറ്റിവിടാനുള്ള തീരുമാനം നമീബിയയ്ക്ക് തന്നെ തിരിച്ചടിയായി. 48 പന്തുകളില്‍ നിന്ന് 43 റണ്‍സാണ് ഈ ഇടംകൈയന്‍ എടുത്തത്.

അവസാന ഓവറുകളില്‍ തട്ടിയും മുട്ടിയും നിന്ന ഫ്രൈലിങ്ക് പുറത്തായ ശേഷമാണ് 121 ല്‍ എങ്കിലും ആഫ്രിക്കക്കാര്‍ എത്തിയത്. ലങ്കയ്‌ക്കെതിരേ 28 പന്തില്‍ 44 റണ്‍സെടുത്ത ഫ്രൈലിങ്ക് 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും നേടിയിരുന്നു. 24 മണിക്കുറിനുശേഷം വീണ്ടും കളത്തിലെത്തിയപ്പോള്‍ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കാത്തത് ക്രിക്കറ്റിന്റെ മറ്റൊരു തമാശയെന്ന് പറയാം.

Related Articles

Back to top button