Cricket

സെമിക്കു മുമ്പേ ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി; ഇന്ത്യയ്ക്ക് സന്തോഷിക്കാനും പറ്റില്ല!

ട്വന്റി-20 ലോകകപ്പിന്റെ നിര്‍ണായക സെമിഫൈനലിന് തയാറെടുക്കുന്ന ഇംഗ്ലണ്ടിനെ വലച്ച് പരിക്ക്. സൂപ്പര്‍ ബാറ്റര്‍ ഡേവിഡ് മലാനാണ് പരിക്കു തിരിച്ചടിയായിരിക്കുന്നത്. മലാന്‍ ഇന്ത്യയ്‌ക്കെതിരായ സെമിയില്‍ കളിക്കുന്ന കാര്യം സംശയമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

മലാന്‍ കളിച്ചില്ലെങ്കിലും ഇന്ത്യയെ അതു കാര്യമായി സന്തോഷിപ്പിക്കില്ല. കാരണം, ഈ ലോകകപ്പില്‍ കാര്യമായി തിളങ്ങാന്‍ മലാന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയ്‌ക്കെതിരേ വലിയ ട്രാക്ക് റിക്കാര്‍ഡും ഈ ഇടംകൈയന് അവകാശപ്പെടാനില്ല. മലാന് പകരം ഫില്‍ സാള്‍ട്ട് വരാനാണ് സാധ്യത.

സാള്‍ട്ട് വെടിക്കെട്ട് ബാറ്റിംഗ് നടത്താന്‍ കഴിവുള്ള താരമാണ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള സാള്‍ട്ടിന്റെ സാന്നിധ്യമാകും മലാനെക്കാള്‍ ഇന്ത്യയ്ക്ക് ദോഷം ചെയ്യുക. വ്യാഴാഴ്ച്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ സെമി.

Related Articles

Back to top button