Football

കെപിഎല്ലിന് ഒരുമുഴം മുമ്പേ തയാറെടുത്ത് കേരള യുണൈറ്റഡ്; നൈജീരിയന്‍ ഗോള്‍വേട്ടക്കാരന്‍ ടീമില്‍

കേരള പ്രീമിയര്‍ ലീഗിന് തയാറെടുക്കുന്ന കേരള യുണൈറ്റഡ് എഫ്‌സി വിദേശ താരങ്ങളെ ടീമിലെത്തിച്ച് തുടങ്ങി. നൈജീരിയന്‍ മുന്‍നിര താരം എസികില്‍ഡ ഒരോഹനെ ആണ് ആദ്യമായി പ്രഖ്യാപിക്കപ്പെട്ട താരം.

21 വയസ്സ് പ്രായമുള്ള നൈജീരിയന്‍ താരം യുണൈറ്റഡ് വേള്‍ഡന്റെ കീഴില്‍ ഉള്ള ക്ലബ് അല്‍ ഹിലാല്‍ യുണൈറ്റഡിന്റെ കൂടി താരാമായിരിന്നു. 20-21 സീസണില്‍ അല്‍ ഹിലാലിന് വേണ്ടി 15 കളികളില്‍ 14 ഗോളുകള്‍ നേടിയിട്ടുണ്ട്. കേരളം എനിക്ക് വളരെ ഇഷ്ടമുള്ള സ്ഥലം ആണ്. കേരളത്തില്‍ ഒരു ക്ലബിന് വേണ്ടി കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസികില്‍ വ്യക്തമാക്കി.

എസികില്‍ അല്‍ ഹിലാലിന് വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിച്ച കളിക്കാരന്‍ ആണ്. അദ്ദേഹത്തിന്റെ വരവ് കേരള യുണൈറ്റഡിന് തീര്‍ച്ചയായും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കേരള യുണൈറ്റഡ് മാനേജിങ് ഡിറക്റ്റര്‍ സകരിയ കൊടുവേരി പറഞ്ഞു. അടുത്ത മാസം മുതലാണ് കെപിഎല്‍ തുടങ്ങുന്നത്.

 

Related Articles

Back to top button