Cricket

വിരാട് കോഹ്‌ലി അവനെ വിളിക്കുന്ന വാക്കുകള്‍ പുറത്തു പറയാന്‍ കൊള്ളില്ല!! ഇന്ത്യന്‍ താരത്തെ തെറി വിളിക്കുന്ന കോഹ്‌ലിയെപ്പറ്റി സെവാഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടത്തിനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഇടയില്‍ മൂന്നു വിജയങ്ങളുടെ മാത്രം അകലമാണുള്ളത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് പ്ലേഓഫിന് യോഗ്യത നേടിയത്.

ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി 29 പന്തില്‍ 47 റണ്‍സ് നേടി ടീമിനെ 218/5 എന്ന നിലയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന കോഹ്‌ലിയാണ് ആര്‍സിബിയുടെ കുന്തമുന. കോഹ് ലിയെ ടീമിന്റെ ഊര്‍ജകേന്ദ്രമെന്നാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് വിശേഷിപ്പിച്ചത്.

”ആര്‍സിബിയുടെ ഏറ്റവും മികച്ച ബാറ്റര്‍ ഫാഫ് ആയിരുന്നു, പക്ഷേ ടീമിന് ആക്രമണാത്മക തുടക്കം നല്‍കിയതിന് ഞാന്‍ വിരാടിന് ക്രെഡിറ്റ് നല്‍കും. അവന്റെ ഊര്‍ജ്ജം മറ്റ് കളിക്കാര്‍ക്കും കിട്ടി.

ഫ്രാഞ്ചൈസി കളിക്കാര്‍ ഇത്രയധികം ചാര്‍ജ്ജ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ആര്‍സിബി കളിക്കാര്‍ എങ്ങനെ പ്രതികരിച്ചു എന്നത് അവിശ്വസനീയമായിരുന്നു,’ വീരേന്ദര്‍ സെവാഗ് ക്രിക്ബസില്‍ പറഞ്ഞു.

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയും ഷോയില്‍ പങ്കെടുത്തിരുന്നു, ടീമിലൊരാള്‍ വിരാടിനെക്കുറിച്ചുള്ള കഥകള്‍ പറയാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.”വിരാട് എപ്പോഴും ഊര്‍ജ്ജസ്വലനാണ്, അവന്‍ തന്റെ കളി അങ്ങനെയാണ് കളിക്കുന്നത്,”എന്നും ഷമി പറഞ്ഞു.

വിരാടുമായുള്ള അസ്വാരസ്യത്തിന്റെ കഥ പറയാന്‍ ഷോയുടെ അവതാരകന്‍ ഷമിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി പറഞ്ഞത് സെവാഗായിരുന്നു. വിരാട് ഷമിയെ നല്ല രീതിയില്‍ തെറി പറയാറുണ്ട് എന്നായിരുന്നു സെവാഗിന്റെ മറുപടി.

എന്നാല്‍ ഷമിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ” ചില കഥകള്‍ അങ്ങനെ ഷോയില്‍ പറയാന്‍ പറ്റില്ല. വിരാട് ക്യാപ്റ്റനായിരുന്നപ്പോള്‍ ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി.

മുന്‍കൂട്ടി ചര്‍ച്ച ചെയ്ത പ്ലാനുകള്‍ പിന്തുടരാന്‍ ബൗളര്‍മാര്‍ക്ക് കഴിയാതെ വന്നപ്പോള്‍, കോഹ്ലി തന്റെ പദ്ധതിയുമായി മുന്നോട്ട് വരിക പതിവായിരുന്നു. ഒന്നും പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവന്‍ തെറി പറയും ”ഷമി വ്യക്തമാക്കി.

Related Articles

Back to top button