Cricket

പൊന്നുമോനെ…ഒരു ഓഡിയോ ഉണ്ടാക്കിയ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടില്ല!! കാമറാമാനോട് അഭ്യര്‍ത്ഥനയുമായി രോഹിത്

ഈ ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനോട് 18 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

മത്സരത്തിനു മുമ്പ് കാമറാമാനോട് മുംബൈ സൂപ്പര്‍താരവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ നടത്തിയ ഒരു അഭ്യര്‍ഥനയാണ് ഇപ്പോള്‍ വൈറലാകുന്നത്

ഒരു ഓഡിയോ ഉണ്ടാക്കിയ പ്രശ്നം ഇതുവരെ തീര്‍ന്നിട്ടില്ലെന്നാണ് മുംബൈ മുന്‍ നായകന്‍ കാമറാമാനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ സംഭവമായിരുന്നു രോഹിത് ഉദ്ദേശിച്ചത്. മത്സരത്തിന് മുമ്പ് കൊല്‍ക്കത്തയുടെ സഹപരിശീലകന്‍ അഭിഷേക് നായരുമായുള്ള രോഹിതിന്റെ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.


മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക്ക് പാണ്ഡ്യയ്ക്കെതിരായി രോഹിത് സംസാരിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങള്‍ വിലയിരുത്തിയത്. പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങള്‍ക്കൊപ്പമുള്ള രോഹിത് ശര്‍മ്മയുടെ ദൃശ്യങ്ങളും പ്രചരിച്ചു.

ലഖ്നൗവിനെതിരെ മത്സരത്തിന് മുമ്പ് തനിക്ക് നേരെ ക്യാമറാസംഘം എത്തിയതാണ് രോഹിത് ഇങ്ങനെ അവരോട് അഭ്യര്‍ഥിച്ചത്. ഇനിയൊരു വിവാദം ഉണ്ടാക്കരുതേയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാമറാസംഘത്തോട് അപേക്ഷിച്ചു.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് രോഹിത് അഭിഷേക് നായരുമായി സംസാരിച്ച ഓഡിയോ വൈറലായതിനു പിന്നാലെ രോഹിത് ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതേപ്പറ്റി രോഹിത് പ്രതികരിച്ചിരുന്നില്ല.

Related Articles

Back to top button