ISLTop Stories

ഇന്ത്യന്‍ ക്ലബുകള്‍ക്ക് വന്‍തിരിച്ചടി, ഇത്തവണ സ്വപ്‌നം പൂവണിയില്ല!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ക്ലബുകളുടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് ഇത്തവണ കനത്ത തിരിച്ചടി. ഇത്തവണ ലീഗ് ഷീല്‍ഡ് നേടുന്ന ടീമുകള്‍ക്ക് എഎഫ്‌സി കപ്പ് കളിക്കാനാകില്ല. ഇന്ത്യന്‍ ക്ലബുകള്‍ക്ക് മാത്രമല്ല മറ്റ് രാജ്യക്കാര്‍ക്കും ഇത് ബാധകമാണ്. എഎഫ്‌സി തങ്ങളുടെ ലീഗുകളുടെ സമയക്രമം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ ജേതാക്കളെ പരിഗണിക്കാതിരിക്കുന്നത്. 2022-23 സീസണ്‍ മുതല്‍ വീണ്ടും പഴയരീതിയില്‍ തന്നെ ഷീല്‍ഡ് ജേതാക്കള്‍ക്ക് അവസരമൊരുങ്ങും. ഐഎസ്എല്‍ ജേതാക്കളാകുക എന്നതിനേക്കാളുപരി ഷീല്‍ഡ് നേടി എഎഫ്‌സി കോംപ്പറ്റീഷന് യോഗ്യത നേടുകയെന്നതായിരുന്നു ടീമുകളുടെയെല്ലാം പ്രധാന പരിഗണന. എഎഫ്‌സി കപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ കിട്ടുന്ന സാമ്പത്തികനേട്ടവും മറ്റ് ആനുകൂല്യങ്ങളുമാണ് ഇതിനു കാരണം. ടീമിന് കൂടുതല്‍ വലിയ ക്ലബുകളുമായി കളിക്കാനുള്ള അവസരവും പ്രധാനപ്പെട്ടതായിരുന്നു.

ഈ സീസണില്‍ മുംബൈ സിറ്റിയാണ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെന്ന നിലയിലായിരുന്നു ഇത്. എഎഫ്‌സി കപ്പുകള്‍ ക്രമീകരിക്കുന്നതോടെ ഇത്തവണ ഏറ്റവും നഷ്ടമുണ്ടാകുക ഹൈദരാബാദിനാകും. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഹൈദരാബാദിനാണ് ഷീല്‍ഡ് ജേതാക്കളാകാന്‍ കൂടുതല്‍ സാധ്യത. പുതിയ മാറ്റത്തോടെ അവരുടെ പ്രതീക്ഷകള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ഏഷ്യയിലെ പ്രധാനപ്പെട്ട ലീഗുകളിലെ ചാമ്പ്യന്‍ ടീമുകള്‍ കളിക്കുന്നത് വേദിയാണ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് കളിക്കുകയെന്നത് ഏഷ്യന്‍ ടീമുകളുടെ സ്വപ്‌നമാണ്. സൗദി അറേബ്യന്‍ ലീഗില്‍ കളിക്കുന്ന അല്‍ ഹിലാല്‍ എസ്എഫ്‌സിയാണ് നിലവിലെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാര്‍.

Related Articles

Leave a Reply

Back to top button