ISL

അയാള്‍ ഉറപ്പായും ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങും; വെളിപ്പെടുത്തി വുക്കുമനോവിച്ച് !

കേരള ബ്ലാസ്‌റ്റേഴ്‌സിനായി വിക്ടര്‍ മോംഗില്‍ നാളെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങുമെന്ന് പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ച്. ഒഡീഷ എഫ്‌സിക്കെതിരായ എവേ മല്‍സരത്തിന് മുമ്പ് ഭുവനേശ്വറില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കോച്ച് മനസുതുറന്നത്.

ടീമിലെ കളിക്കാരെല്ലാം ഫിറ്റാണ്. അതുകൊണ്ട് തന്നെ ഞായറാഴ്ച്ച എല്ലാവരും സെലക്ഷന് ലഭ്യമാണ്. ടീമില്‍ ചില മാറ്റങ്ങളുണ്ടാകും. ആദ്യ മല്‍സരങ്ങള്‍ തങ്ങള്‍ ടീമിനെ സെറ്റ് ചെയ്യാനാണ് ഉപയോഗിക്കുന്നത്. ശരിയായ ടീം സെറ്റാക്കുകയാണ് ആദ്യ ലക്ഷ്യമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

ഒഡീഷ നല്ല ടീമാണെന്നും അവരുടെ നാട്ടില്‍ കളിക്കുന്നത് വെല്ലുവിളിയാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. എടികെയ്‌ക്കെതിരായ തോല്‍വിയെ കൊച്ചിയില്‍ തന്നെ ഉപേക്ഷിച്ചാണ് തങ്ങള്‍ വരുന്നതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പോരാട്ടത്തില്‍ എടികെയോട് 5-2ന് തോറ്റിരുന്നു.

Related Articles

Back to top button