Cricket

കളിയുടെ തലേദിവസം റൂമിലേക്ക് ദ്രാവിഡ് അടുപ്പിക്കാറില്ല!! ഭാര്യയുടെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡിനെ കളത്തിനകത്തും പുറത്തും മാന്യനെന്നാണ് വിശേഷിപ്പിക്കാറുള്ളത്. എതിരാളികള്‍ പോലും ബഹുമാനത്തോടെ കാണുന്ന ദ്രാവിഡിന്റെ ചില ശീലങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ വിജേത പെന്‍ധര്‍ക്കര്‍. വിദേശപര്യടത്തിന് പോകുമ്പോള്‍ രണ്ട് ഹോട്ടല്‍ മുറികളെടുക്കാന്‍ ദ്രാവിഡ് ശ്രദ്ധിക്കാറുണ്ടെന്ന് ഭാര്യ പറയുന്നു. കളിയുടെ തലേദിവസം തങ്ങളെ അദേഹത്തിന്റെ മുറിയിലേക്ക് അടുപ്പിക്കുക പോലുമില്ല. ഒരു മാധ്യമത്തിലെഴുതിയ കോളത്തിലാണ് അവര്‍ മനസുതുറന്നത്.

കുട്ടികള്‍ക്കൊപ്പം വിദേശ പര്യടനത്തിനായി പോവുമ്പോള്‍ രണ്ട് മുറിയിലായാണ് തങ്ങള്‍ താമസിച്ചിരുന്നതെന്നും വിജേത പറഞ്ഞു. വിദേശ പര്യടനത്തിനായി പോകുമ്പോള്‍ കുട്ടികള്‍ ഒപ്പമുള്ളത് ദ്രാവിഡിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ രണ്ട് റൂമുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്താറുണ്ട്. ഏതൊരു മത്സരത്തിന്റേയും തലേദിവസം അവരുടെ പിതാവിന് സ്വകാര്യത നല്‍കണമെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. ഈ സമയം രാഹുല്‍ തന്റെ റൂമില്‍ മെഡിറ്റേഷന്‍ ചെയ്യുകയും മറ്റ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യും. താന്‍ കുട്ടികളോടൊപ്പം മറ്റൊരു മുറിയിലുമായിരിക്കും-വിജേത പറഞ്ഞു.

അതേസമയം മത്സരങ്ങള്‍ക്കായി വീട്ടില്‍ നിന്നുള്ള യാത്രകള്‍ക്ക് മുമ്പ് ബാഗ് ഒരുക്കുന്നതില്‍ ദ്രാവിഡിനെ സഹായിക്കാറുണ്ടെങ്കിലും, ക്രിക്കറ്റ് കിറ്റില്‍ മറ്റാരെക്കൊണ്ടും താരം തൊടീക്കാറില്ലെന്നും വിജേത പറഞ്ഞു. ‘രണ്ട് ജോഡി വസ്ത്രം മാത്രമാണ് അദ്ദേഹം കൊണ്ടുപോകാറുള്ളത്. ബ്രാന്റഡ് വാച്ചുകളോ വസ്ത്രങ്ങളോ ഒന്നും തന്നെ ശ്രദ്ധിക്കാറില്ല. എന്നാല്‍ തന്റെ ബാറ്റിന്റെ ഭാരം ഒരു ഗ്രാം കുറഞ്ഞാല്‍ അത് തല്‍ക്ഷണം ശ്രദ്ധിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുമെന്നും വിജേത കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Back to top button