Football

ലോകകപ്പിലെ പ്രകടനം ബാലൊന്‍ ഡി ഓറില്‍ നിര്‍ണായകം!!

ഖത്തര്‍ ലോകകപ്പിലെ പ്രകടനം ബാലൊന്‍ ഡി ഓര്‍ നേടാനുള്ള താരങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. നിലവില്‍ മികച്ച ഫോമിലാണ് ക്ലബ് ഫുട്‌ബോളില്‍ സൂപ്പര്‍ താരങ്ങള്‍ പന്ത് തട്ടുന്നത്. ഒരേ ഫോമില്‍ പോകുന്ന താരങ്ങളുടെ കണക്കുകളില്‍ വ്യത്യാസം ഉണ്ടാക്കാന്‍ വേള്‍ഡ് കപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് സാധിക്കും. മെസിയും നെയ്മറും എംബപ്പെയുമെല്ലാം മികച്ച ഫോമിലാണ് ഇപ്പോള്‍ ഉള്ളത്.

സൂപ്പര്‍ തരങ്ങളില്‍ തന്നെയാണ് അവരുടെ രാജ്യവും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. അര്‍ജന്റീനയും, ഫ്രാന്‍സും, ബ്രസീലും ലോകകപ്പ് നേടാനുള്ള ടീമുകളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെയാണ്. മികച്ച സ്‌ക്വാഡുമായി തന്നെയാണ് ഇവര്‍ ഖത്തറിലേക്ക് എത്തുന്നത്. ബാലൊന്‍ ഡി ഓര്‍ പവര്‍ റാങ്കിങ്ങില്‍ ഒപ്പത്തിനൊപ്പമാണ് നെയ്മറും മെസിയും.

ഒന്നാം സ്ഥാനത്ത് മെസി തുടരുമ്പോള്‍ തൊട്ടു പുറകെ രണ്ടാം സ്ഥാനത്ത് നെയ്മറും, മൂന്നാം സ്ഥാനത്ത് എംബപ്പേയും പോരാടുന്നുണ്ട്. ലോകകപ്പിലെ പ്രകടനം ബാലൊന്‍ ഡി ഓര്‍ ജേതാക്കളെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കും എന്നത് തീര്‍ച്ച. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യയ്ക്കും, പോളണ്ടിനും, മെക്‌സിക്കോയ്ക്കും ഒപ്പമാണ് അര്‍ജന്റീന മാറ്റുരക്കുന്നത്.

ഓസ്‌ട്രേലിയയ്ക്കും ഡെന്മാര്‍ക്കിനും, ട്യൂണിഷ്യയ്ക്കും ഒപ്പം ഗ്രൂപ്പ് ഡി യില്‍ ഫ്രാന്‍സ് പോരടിക്കുന്നു. സെര്‍ബിയയ്ക്കും, സ്വിറ്റ്‌സര്‍ലന്‍ഡിനും കാമറൂണിനും ഒപ്പം ഗ്രൂപ്പ് ഏ യിലാണ് ബ്രസീല്‍. ഗ്രൂപ്പ് ഘട്ടങ്ങള്‍ പിന്നിട്ട് ടീമുകള്‍ മുന്നോട്ടെത്തുമ്പോള്‍ ശക്തമായ പോരാട്ടം തന്നെയാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ലോകകപ്പ് എന്ന സ്വപ്ന കിരീടം നേടാന്‍ സൂപ്പര്‍ താരങ്ങള്‍ എല്ലാം തയ്യാറെടുക്കവേ ആര്‍ക്കാവും ആ സുവര്‍ണ കിരീടത്തില്‍ ചുംബിക്കുവാന്‍ ഉള്ള ഭാഗ്യം ലഭിക്കുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Related Articles

Back to top button