Football

പതിവു ശാന്തത വിട്ട് കലിപ്പോടെ പൊട്ടിത്തെറിച്ച് മെസി!! ഡച്ച് കോച്ച് വടികൊടുത്ത് അടിവാങ്ങി!

ഇതുപോലെ സ്വയം ഉത്തേജിതനായൊരു ലയണല്‍ മെസിയെ സമീപകാലത്ത് ഒരിക്കല്‍പ്പോലും കണ്ടിട്ടുണ്ടാകില്ല. എതിരാളികളുടെ പരിഹാസ വാക്കുകള്‍ക്കും മുള്ളുവച്ച സംസാരങ്ങള്‍ക്കും കളത്തില്‍ മറുപടി പറഞ്ഞവര്‍ക്കും മെസി കളത്തില്‍ തന്നെ മറുപടി പറഞ്ഞു. അരിശം തീരാത്ത മെസി മല്‍സര ശേഷം ഡച്ച് പരിശീലകന്‍ ലൂയിസ് വാന്‍ഗലിന് പത്രസമ്മേളനത്തിലും മറുപടി നല്‍കി.

മല്‍സരശേഷം വാന്‍ഗലിന്റെ അടുത്തെത്തിയ മെസി അദേഹത്തോട് എന്തൊക്കെയോ പറയുന്നതും ക്ഷുഭിതനാകുന്നതു കാണാം. ഡച്ച് സപ്പോര്‍ട്ടിംഗ് സ്റ്റാഫുമായി എന്തൊക്കെയോ പറഞ്ഞ് പ്രകോപിതനാകുന്ന ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.

മെസി തന്റെ അരിശം മുഴുവന്‍ പിന്നീട് തീര്‍ക്കുന്നത് പത്രസമ്മേളനത്തിലാണ്. മല്‍സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തില്‍ വാന്‍ഗല്‍ മെസിയെ പരമാവധി കളിയാക്കുന്ന പോലെ സംസാരിച്ചിരുന്നു. ഇതിനുള്ള മറുപടി കളത്തില്‍ കാലുകള്‍ കൊണ്ട് നല്‍കിയ ശേഷമാണ് ഒരു അര്‍ജന്റൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിത്തെറിച്ചത്.

അര്‍ജന്റൈന്‍ ജേര്‍ണലിസ്റ്റുമായുള്ള അഭിമുഖത്തിനിടെ ഡച്ച് താരം വൂട്ട് വെഗോര്‍സ്റ്റിനോട് മെസി രൂക്ഷമായി സംസാരിക്കുന്നതും കാണാം. ‘വാട്ട് ആര്‍ യു ലുക്കിംഗ് അറ്റ്, ഫൂള്‍’ എന്നാണ് മെസി പരുക്ഷമായി ചോദിക്കുന്നത്.

നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ അര്‍ജന്റീന കളിക്കാരെ അനാവശ്യമായി പ്രകോപിപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും മെസി വെളിപ്പെടുത്തുന്നു. സാധാരണയായി മല്‍സര ശേഷം പോലും എതിരാളികളെക്കുറിച്ച് മോശമായി സംസാരിക്കാത്ത താരമാണ് മെസി.


എന്നാല്‍ നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ക്കെതിരേ മെസി കടന്നാക്രമണം തന്നെ നടത്തി. മല്‍സരത്തിനു മുമ്പേ വാതോരാതെ സംസാരിക്കുന്നവരെ തനിക്ക് ഇഷ്ടമല്ലെന്ന് മെസി പറഞ്ഞു. ഡച്ച് കോച്ച് വാന്‍ഗലിനെ ലക്ഷ്യമിട്ടായിരുന്നു ഇത്. മെസി നല്ല കളിക്കാരനാണെങ്കിലും പന്ത് കൈയില്‍ നിന്ന് പോയാല്‍ പിന്നെ തിരിച്ചു പിടിക്കാന്‍ മെസി ശ്രമിക്കാറില്ലെന്ന് വാന്‍ഗല്‍ മല്‍സരത്തിന് മുമ്പ് പറഞ്ഞിരുന്നു.

മല്‍സരത്തിലും അതിനു ശേഷവും വളരെയധികം പ്രചോദിപ്പിക്കപ്പെട്ട ഭാവത്തോടെയാണ് മെസിയെ കാണാനായത്. അത്രമേല്‍ ഈ വിശ്വകിരീടത്തെ മെസിക്ക് ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു വിജയശേഷമുള്ള സന്തോഷപ്രകടനം.

Related Articles

Back to top button