Cricket

ഗ്രൂപ്പ് ഘട്ടം പിന്നിടും മുമ്പേ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു !! ബിസിസിഐയ്ക്ക് വേറെ പദ്ധതികള്‍

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുകയാണ്. ഈ അവസരത്തില്‍ സ്‌ക്വാഡില്‍ ‘ട്രാവലിംഗ് റിസര്‍വ്’ ആയി ഉള്‍പ്പെടുത്തിയ ശുഭ്മാന്‍ ഗില്ലും അവേഷ് ഖാനും നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നുവെന്ന് വിവരം.

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നതോടെ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കായി യാത്ര ചെയ്യും. ഇതിനാലാണ് ഇന്ത്യ രണ്ട് സൂപ്പര്‍ താരങ്ങളെ റിസര്‍വ് പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് വിവരം.

ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും അമേരിക്കയിലെ മത്സരങ്ങള്‍ക്ക് മാത്രമായാണ് കരുതിവച്ചത്. അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ റിസര്‍വ് താരങ്ങളായി ഇവരെയൊക്കെ പരിഗണിച്ചത്.

അതുമല്ല ടൂര്‍ണമെന്റില്‍ ശുഭ്മാന്‍ ഗില്ലിന് അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമാണ് നിലവില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ ഓപ്പണറായി യശ്വസി ജയ്‌സ്വാളാവും വരിക.

ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് സിംബാബ്വെ പര്യടനം വരുന്നുണ്ട്. ട്വന്റി20 ലോകകപ്പ് കളിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യ സിംബാബ് വെ പര്യടനത്തില്‍ വിശ്രമം നല്‍കിയേക്കും.

ശുഭ്മാന്‍ ഗില്ലും ആവേശ് ഖാനുമെല്ലാം ടീമിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പാണ്. അതിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗം കൂടിയായാണ് ഇവരുടെ മടക്കം.

Related Articles

Back to top button