Cricket

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത വന്‍ തിരിച്ചടി!!

അടുത്ത മാസം ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കുമൂലം വളരെ നാള്‍ പുറത്തു നിന്ന ബുംറ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലാണ് തിരിച്ചു വന്നത്. തൊട്ടുപിന്നാലെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.

ബുംറ പോകുന്നതോടെ ഇപ്പോഴേ ദുര്‍ബലമായ ഇന്ത്യന്‍ ബൗളിംഗ് നിര വീണ്ടും പ്രതിസന്ധിയിലാകും. ഏഷ്യാകപ്പിലടക്കം ഏറ്റവും മോശം ബൗളിംഗ് ആണ് ഇന്ത്യ കാഴ്ച്ചവച്ചത്. ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും റണ്‍സ് വഴങ്ങുന്നതില്‍ കാണിക്കുന്ന ധാരാളിത്തമാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. ബുംറ തിരിച്ചെത്തുന്നതോടെ ഈ പ്രതിസന്ധി അവസാനിക്കുമെന്ന് ഓര്‍ത്തിരിക്കെയാണ് പുതിയ തിരിച്ചടി.

ബുംറ ലോകകപ്പ് കളിക്കാനില്ലാത്തത് ടീമിന്റെ മുന്നേറ്റത്തിന് വലിയ തിരിച്ചടിയായേക്കും. പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാരെ നന്നായി തുണയ്ക്കുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍. ഇന്ത്യന്‍ പിച്ചുകളില്‍ പോലും എതിരാളികളെ വെള്ളംകുടിപ്പിക്കാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. ബുംറയുടെ പകരക്കാരന്‍ ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Back to top button