Cricket

കളി തോറ്റതിന് പാക് ആരാധകര്‍ ബലിയാടാക്കിയത് നാസര്‍ ഹൊസൈനെ! കലിപ്പടങ്ങാതെ ഹൊസൈന്‍

ആവേശം അവസാന നിമിഷം വരെ അലയടിച്ച മല്‍സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ലോകകപ്പിലെ ആദ്യ മല്‍സരം ഇന്ത്യ ഗംഭീരമാക്കിയപ്പോള്‍ സോഷ്യല്‍മീഡിയയിലും പ്രതിഫലനങ്ങള്‍. അംപയര്‍മാര്‍ ഇന്ത്യയ്ക്കായി ഒത്തുകളിച്ചെന്ന ആരോപണവുമായി പാക് ഫാന്‍സ് അലമുറയിട്ട് കരഞ്ഞപ്പോള്‍ അവര്‍ തെളിവിനായി മുന്‍കാല താരങ്ങളെയും കൂട്ടുപിടിച്ചു. ഇത്തവണ പാക് ആരാധകരുടെ വ്യാജ ആരോപണത്തില്‍ പണിവാങ്ങിയത് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ ആണ്.

ഹുസൈന്‍ അംപയര്‍മാരെ വിമര്‍ശിച്ചെന്നും പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ അംപയര്‍മാര്‍ ശ്രമിച്ചെന്നും ആരോപിക്കുന്ന വ്യാജ ട്വിറ്റര്‍ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍മീഡിയയില്‍ പറന്നത്. സംഭവം ഇറങ്ങിയയുടനെ ശ്രദ്ധയില്‍പ്പെട്ട ഹൊസൈന്‍ ഇതു ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും പാക് ആരാധകര്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിക്കുകയാണ് ചെയ്തത്.

സോഷ്യല്‍മീഡിയയില്‍ ഇന്ത്യ-പാക് പോരാട്ടം വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് ഇന്ത്യയ്ക്ക് അനുവദിച്ച നോബോളിനെതിരേ രംഗത്തു വന്നെങ്കിലും വലിയ പിന്തുണ കിട്ടിയതുമില്ല. തോല്‍വിയോടെ ലോകകപ്പിലെ നിലനില്‍പ്പ് പാക്കിസ്ഥാന് വലിയ ചോദ്യചിഹ്നമാണ്. ദക്ഷിണാഫ്രിക്കയോട് തോല്‍ക്കേണ്ടി വന്നാല്‍ അവരുടെ സാധ്യതകള്‍ അവസാനിക്കും.

Related Articles

Back to top button