Cricket

തിരിച്ചെത്തുമ്പോള്‍ ശ്രീശാന്ത് കളിക്കാനാഗ്രഹിക്കുന്ന മൂന്ന് ടീമുകള്‍

മുന്‍ ഇന്ത്യന്‍ മലയാളി താരം ശ്രീശാന്ത് ഏറെ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ ഐപിഎല്‍ താരലേലത്തിനായുള്ള ചുരുക്ക പട്ടികയില്‍ ഇടം നേടാന്‍ നോക്കിയെങ്കിലും സാധിച്ചില്ലായിരുന്നു. എന്നാല്‍ ഇത്തവണ ചുരുക്കപ്പട്ടിയില്‍ ശ്രീശാന്ത് ഉണ്ട്. ഇതിനാല്‍ തന്നെ ഏതെങ്കിലുമൊരു ഐപിഎല്‍ ടീമില്‍ ശ്രീശാന്ത് എത്തുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

എന്നാല്‍ ശ്രീശാന്തിന്‌ താത്പര്യം ഏത് ടീമാണെന്ന ചര്‍ച്ചകളും സജീവമാണ്. ഇക്കാര്യത്തില്‍ ശ്രീശാന്തിന്റെ പഴയ ഒരു അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഐപിഎല്ലിലെ തന്റെ സ്വപ്‌ന ടീമുകളും അതിന്റെ കാരണങ്ങളുമാണ് ശ്രീശാന്ത് അന്ന് പറഞ്ഞത്.

തനിക്ക് കളിക്കാന്‍ കൂടുതല്‍ താത്പര്യം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, മുബൈ ഇന്ത്യന്‍സ്, ചൈന്ന സൂപ്പര്‍ കിംഗ്‌സ് ഇവയിലൊന്നിലാണെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ മുംബൈയില്‍ കളിക്കാനാണ് ആഗ്രഹം. മുംബൈയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ സച്ചിന്‍ ഉള്ളതിനാല്‍ മുംബൈക്കായി കളിക്കാന്‍ സാധിച്ചാല്‍ സച്ചിനൊപ്പം വീണ്ടും ഡ്രസ്സിംഗ് റൂം പങ്കിടാനും കൂടുതല്‍ പഠിക്കാനും സാധിക്കും.

എംഎസ് ധോണിയുടെ കീഴില്‍ ചെന്നൈക്ക് വേണ്ടിയും വിരാട് കോഹ്ലിയുടെ ബാംഗ്ലൂരിന് വേണ്ടിയും കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് അന്ന് പറഞ്ഞു. ഈ മാസം 12 ,13 തിയതികളിലാണ് താര ലേലം നടക്കുന്നത്.

Related Articles

Leave a Reply

Back to top button