Cricket

കോഹ്‌ലിയുടെ ആരാധകര്‍ ഒരു പണിയുമില്ലാത്തര്‍ !! പാറ്റ് കമ്മിന്‍സിനെ പൊങ്കാലയിട്ട് കോഹ്‌ലി ഫാന്‍സ്; വീഡിയോ

ഇന്ത്യന്‍ സൂപ്പര്‍താരവും മുന്‍ നായകനുമായ വിരാട് കോഹ് ലിയുടെ ആരാധകരെ പരിഹസിച്ചുവെന്നാരോപിച്ച് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സിനെ വിമര്‍ശിടച്ച് കോഹ് ലി ഫാന്‍സ്.

കോഹ് ലിയെക്കുറിച്ച് വിമര്‍ശനാത്മകമായ പ്രതികരണം നടത്തുന്ന ഒരു വീഡിയോ കമ്മിന്‍സ് പങ്കുവെച്ചതിനു പിന്നാലെയായിരുന്നു വിവാദം തലപൊക്കിയത്.

വിരാട് കോഹ്ലിയെക്കുറിച്ചുള്ള ഏത് പരാമര്‍ശവും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹത്തിന്റെ ആരാധകരില്‍നിന്ന് ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമാകുമെന്ന് പാറ്റ് കമ്മിന്‍സ് വീഡിയോയില്‍ പറഞ്ഞിരുന്നു.

നിങ്ങള്‍ സോഷ്യല്‍ മീഡിയയിലാണ് ജീവിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കിത് മനസ്സിലാകും. വിരാട് കോഹ്ലിയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കൂ, എന്നിട്ട് അടുത്ത കുറേ വര്‍ഷങ്ങള്‍ നിരീക്ഷിക്കൂ.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞ കാര്യം ഓര്‍മിക്കുന്നു. അത് യഥാര്‍ത്ഥത്തില്‍ ഒരു അഭിനന്ദനമായിരുന്നു.

കോഹ്ലി ഒരു മഹാനായ കളിക്കാരനാണ്. എങ്കിലും തോക്ക് പോലുള്ള കളിക്കാരനായതിനാല്‍ അവന്‍ സെഞ്ചുറി നേടില്ലെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

എന്നാല്‍ ആറ് മാസത്തിന് ശേഷം അവന്‍ 100 സ്‌കോര്‍ ചെയ്തപ്പോള്‍ എന്റെ ഫോണ്‍ അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വീഡിയോയില്‍ കമ്മിന്‍സ് പറഞ്ഞു.


2018ല്‍ താന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് കമ്മിന്‍സ് വീഡിയോയില്‍ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ഏതാനും മാസങ്ങള്‍ മുമ്പായിരുന്നു അത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഇന്ത്യ 146 റണ്‍സിന് തോറ്റെങ്കിലും കോഹ് ലി മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ കമ്മിന്‍സിന് അന്ന് വാക്കുകള്‍ വിഴുങ്ങേണ്ടി വരികയായിരുന്നു.

എന്നാല്‍ കോഹ് ലി ആരാധകര്‍ തൊഴിലില്ലാത്തവരാണെന്ന് കമ്മിന്‍സ് വീഡിയോയില്‍ ഒരിടത്തും പറയുന്നില്ലെന്നതാണ് വാസ്തവം.

വിരാട് കോഹ് ലിയുടെ ആരാധകരെല്ലാം തൊഴില്‍രഹിതരാണെന്ന ക്യാപ്ഷനോടെ ഓസീസ് താരം സ്റ്റീവന്‍ സ്മിത്തിന്റെ പേരിലുള്ള ഒരു എക്‌സ് അക്കൗണ്ടില്‍ കമ്മിന്‍സിന്റെ വീഡിയോ പങ്കുവയ്ക്കപ്പെടുകയായിരുന്നു.


ഇത് ചില കോഹ് ലി ആരാധകര്‍ ഏറ്റെടുത്തതോടെയാണ് കമ്മിന്‍സിനു നേരെ തെറിവിളിയുമായി ആളുകള്‍ രംഗത്തിറങ്ങിയത്. എന്തായാലും സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ ഇപ്പോഴും ആളുകള്‍ കമ്മിന്‍സിനെ തെറിവിളിക്കുന്നത് തുടരുകയാണ്.

Related Articles

Back to top button