Cricket

അയാളായിരിക്കണം മുംബൈയുടെ അടുത്ത ക്യാപ്റ്റന്‍!! അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് അനില്‍ കുംബ്ലെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മോശം സീസണാണിത്. 14 മത്സരങ്ങളില്‍ പത്തെണ്ണത്തിലും തോറ്റു എന്നതു മാത്രമല്ല ടീമിനുള്ളില്‍ മുമ്പില്ലാത്തവണ്ണമുള്ള പടലപ്പിണക്കമാണ് ഉടലെടുത്തിരിക്കുന്നത്.

അടുത്ത സീസണില്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മുന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈയില്‍ തുടരുമോ എന്ന കാര്യം ആരാധകര്‍ക്കിടയിലെ ചൂടുപിടിച്ച ചര്‍ച്ചയാണ്.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ.

രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന് തനിക്കുറപ്പാണെന്ന് അനില്‍ കുംബ്ലെ പറഞ്ഞു. ടീം അധികൃതര്‍ ഒരു പുതിയ ക്യാപ്റ്റനെ കണ്ടെത്തണം.

ജസ്പ്രീത് ബുംറയ്ക്കും സൂര്യകുമാര്‍ യാദവിനും ക്യാപ്റ്റനാകാനുള്ള കഴിവുണ്ട്. ഇരുവരും ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളതാണ്. പക്ഷേ ബുംറയും സൂര്യയും മുംബൈയില്‍ നില്‍ക്കുമോയെന്ന് കൂടെ അറിയണമെന്നും കുംബ്ലെ വ്യക്തമാക്കി.

സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ജസ്പ്രീത് ബുംറ. 20 വിക്കറ്റുകളാണ് താരം ഈ സീസണില്‍ നേടിയത്.

സീസണില്‍ ആദ്യ ചില മത്സരങ്ങള്‍ പരിക്ക് മൂലം സൂര്യകുമാര്‍ യാദവിന് നഷ്ടമായെങ്കിലും ഒരു സെഞ്ചുറിയുള്‍പ്പടെ മികച്ച ചില പ്രകടനങ്ങള്‍ സൂര്യകുമാറില്‍ നിന്നുണ്ടായി.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഒരു അവസരം കൂടി നല്‍കാന്‍ മുംബൈ മാനേജ്‌മെന്റ് തയ്യാറാവുമോയെന്ന ചോദ്യവും ഈ അവസരത്തില്‍ ഉയരുന്നുണ്ട്.

Related Articles

Back to top button