Cricket

ട്വന്റി20 ലോകകപ്പില്‍ പങ്കെടുത്ത ടീമുകളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുക !! കണക്കുകള്‍ ഇങ്ങനെ…

17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുകയാണ്. 2011ലെ ഏകദിന ലോകകപ്പിനു ശേഷമുള്ള ആദ്യ ലോകകിരീടവും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ടെസ്റ്റ് ലോക കിരീടവും ഏകദിന കിരീടവും കലാശപ്പോരില്‍ നഷ്ടപ്പെടുത്തിയതിന്റെ മനോവിഷമം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഈ കിരീടം അനിവാര്യമായിരുന്നു.

ഒന്നര പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണുകളായിരുന്ന രോഹിതും വിരാടും പടിയിറങ്ങുന്ന ലോകകപ്പ് എന്ന നിലയില്‍ മികച്ച യാത്രയയപ്പ് നല്‍കാനും ടീമിനായി.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഇത് ഉചിതമായ യാത്രയയപ്പ് ആയി. ലോകകപ്പ് കഴിഞ്ഞതോടെ ജേതാക്കള്‍ക്കും റണ്ണറപ്പുകള്‍ക്കുമടക്കം ലഭിക്കുന്ന സമ്മാനത്തുകയെപ്പറ്റി ചര്‍ച്ചകളുയര്‍ന്നു.

വന്‍തുകയാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തവര്‍ക്കെല്ലാം ലഭിക്കുന്നത്. സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും സമ്മാന തുകയായി 7,87,500 ഡോളര്‍ വീതമാണ് ലഭിക്കുക. ഏകദേശം 6.56 കോടി ഇന്ത്യന്‍ രൂപ വരും ഇത്.

റണ്ണര്‍ അപ്പായ ദക്ഷിണാഫ്രിക്കന്‍ ടീമിന് 1.28 മില്യണ്‍ ഡോളര്‍ അഥവാ 10.67 കോടി രൂപ ലഭിക്കും. ലോകകപ്പ് വിജയികളായ ഇന്ത്യയ്ക്ക് ലഭിക്കുക 2.45 മില്യണ്‍ ഡോളറാണ്. അതായത് 20.42 കോടി രൂപ.

സൂപ്പര്‍ എട്ടില്‍ എത്തിയ ടീമുകള്‍ക്ക് 3.16 കോടി രൂപയും ഒമ്പത് മുതല്‍ 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് രണ്ടുകോടി രൂപയും 13 മുതല്‍ 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 1.87 കോടി രൂപയും ലഭിക്കും.

ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ആകെ നല്‍കുന്ന സമ്മാനത്തുകയായി ഐസിസി നിശ്ചയിച്ചിരുന്നത് 11.25 മില്യണ്‍ ഡോളര്‍(93.78 കോടി രൂപ) ആയിരുന്നു.

Related Articles

Back to top button