Cricket

ചരിത്രത്തില്‍ ആദ്യം!! ആ അപൂര്‍വ റിക്കാര്‍ഡ് കാര്യവട്ടത്തെ ഇന്ത്യയ്ക്ക് സ്വന്തം!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 യില്‍ ഇന്ത്യയുടെ വീറുറ്റ ബൗളിംഗ് പ്രകടനത്തിനൊപ്പം അപൂര്‍വ റിക്കാര്‍ഡും സ്വന്തം. ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു റിക്കാര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്. അതായത് ആദ്യത്തെ 5 വിക്കറ്റ് വീഴ്ത്താന്‍ ഏറ്റവും കുറച്ച് പന്തുകള്‍ എറിഞ്ഞെന്ന നേട്ടമാണ് കാര്യവട്ടത്തെ പിച്ചിന് സ്വന്തമായത്.

മുമ്പ് ഈ റിക്കാര്‍ഡ് 2016 ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. വിശാഖപട്ടണത്തായിരുന്നു മല്‍സരം. അന്ന് ആദ്യത്തെ 31 പന്തില്‍ നിന്നാണ് ഇന്ത്യ 5 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇന്നിപ്പോഴിതാ ആ റിക്കാര്‍ഡ് 15 പന്തിലേക്ക് കുറച്ചിരിക്കുകയാണ് അര്‍ഷദീപ് സിംഗും കൂട്ടരും. അത്രയ്ക്കും മാരകമായ രീതിയിലാണ് ഇരുവരും പന്തെറിഞ്ഞത്. എന്താണ് സംഭവമെന്ന് മനസിലാകും മുമ്പേ ആദ്യത്തെ അഞ്ചുപേരും പവലിയനില്‍ തിരിച്ചെത്തിയിരുന്നു.

ആദ്യം ഔട്ടായ അഞ്ചുപേരില്‍ നാലുപേരും സംപൂജ്യരായിട്ടാണ് പുറത്തായതെന്നതും ഒരു അപൂര്‍വതയാണ്. ക്യാപ്റ്റന്‍ ബവുമ തുടക്കമിട്ട ഘോഷയാത്ര റിലീ റോസോ (0), ഡേവിഡ് മില്ലര്‍ (0), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0) എന്നിവരിലൂടെ പൂര്‍ത്തിയായി.

Related Articles

Back to top button